Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപൂർവ വൃക്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

text_fields
bookmark_border
കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ ആണ് ഈ നേട്ടം കൈവരിച്ചത്
അപൂർവ വൃക്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
cancel

മനാമ: കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് റാഡിക്കൽ നെഫ്രെക്ടമി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വൃക്കയിൽ ട്യൂമർ കണ്ടെത്തിയ 34 വയസ്സുള്ള രോഗിക്കാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. ഡോ. രാഘവ് തൽവാറിന്റെ നേതൃത്വത്തിൽ ഡോ. അബ്ദുൽറഹ്മാൻ അൽ ശൈഖിന്‍റെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കുറഞ്ഞ മുറിവുകളിലൂടെയും പരിക്കുകളിലൂടെയും ശസ്ത്രക്രിയ നടത്തുന്ന 'മിനിമാലി ഇൻവേസീവ്' യുറോളജിക്കൽ സർജറി രംഗത്ത് ആശുപത്രി കൈവരിച്ച വലിയൊരു നാഴികക്കല്ലാണിത്.

കൂടുതൽ വൈദഗ്ധ്യവും കൃത്യതയും ആവശ്യമുള്ളതാണ് ലാപ്രോസ്കോപ്പിക് റാഡിക്കൽ നെഫ്രെക്ടമി ശസ്ത്രക്രിയ. സാധാരണ ഓപ്പൺ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചെറിയ മുറിവുകൾ, കുറഞ്ഞ വേദന, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഈ രീതിയുടെ പ്രത്യേകതകളാണ്. ഈ നേട്ടത്തിൽ പങ്കാളികളായ യുറോളജി, അനസ്തെഷ്യ, നഴ്സിംഗ്, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിലെ ജീവനക്കാരുടെ സേവനത്തെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rare kidney surgery successfully completed
Next Story