Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ന്റെ അ​പൂ​ർ​വ...

ബ​ഹ്‌​റൈ​ന്റെ അ​പൂ​ർ​വ ആ​ദ്യ​കാ​ല ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്

text_fields
bookmark_border
ബ​ഹ്‌​റൈ​ന്റെ അ​പൂ​ർ​വ ആ​ദ്യ​കാ​ല ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്
cancel
camera_alt

അ​ഹ്മ​ദ് അ​ലി പു​റ​ത്തു​വി​ട്ട ബ​ഹ്റൈ​ന്‍റെ പ​ഴ​യ കാ​ല ഭൂ​പ​ട ദൃ​ശ്യം 

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ ച​രി​ത്ര​വും ഭൂ​പ്ര​കൃ​തി​യും ആ​ധു​നി​ക കാ​ല​ഘ​ട്ട​വു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന അ​പൂ​ർ​വ​മാ​യ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. ‘മാ​പ്പ് ബി​എ​ച്ച്’ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി​യാ​യ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ അ​ഹ​മ്മ​ദ് അ​ലി ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. 1965ൽ ​അ​മേ​രി​ക്ക​ൻ ചാ​ര ഉ​പ​ഗ്ര​ഹ​ങ്ങ​ൾ പ​ക​ർ​ത്തി​യ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം. ബ​ഹ്‌​റൈ​ന്റെ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ല​ഭ്യ​മാ​യ ഏ​റ്റ​വും പ​ഴ​യ ഉ​പ​ഗ്ര​ഹ ചി​ത്ര​മാ​ണി​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. മു​ഹ​റ​ഖ്, സി​ത്ര, ഉ​മ്മു​ൽ ന​സാ​ൻ തു​ട​ങ്ങി​യ ദ്വീ​പു​ക​ളു​ടെ അ​ന്ന​ത്തെ ഹ​രി​താ​ഭ​മാ​യ കാ​ഴ്ച​യും പ്ര​കൃ​തി​ദ​ത്ത​മാ​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും ഈ ​ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പ​ഴ​യ ഭൂ​പ​ട​ങ്ങ​ളെ​യും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളെ​യും ഇ​ന്ന​ത്തെ ഗൂ​ഗ്ൾ മാ​പ്പു​മാ​യി സൈ​ഡ്-​ടു-​സൈ​ഡ് ആ​യി താ​ര​ത​മ്യം ചെ​യ്യാ​നോ ഒ​ന്നി​നു മു​ക​ളി​ൽ ഒ​ന്നാ​യി​വെ​ച്ച് മാ​റ്റ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നോ ഈ ​വെ​ബ്സൈ​റ്റി​ലൂ​ടെ സാ​ധി​ക്കും.

ക​ട​ൽ നി​ക​ത്ത​ലി​ന് മു​മ്പു​ള്ള ബ​ഹ്‌​റൈ​ന്റെ യ​ഥാ​ർ​ഥ തീ​ര​പ്ര​ദേ​ശം, ഈ​ന്ത​പ്പ​ന തോ​ട്ട​ങ്ങ​ൾ, പ്ര​കൃ​തി​ദ​ത്ത നീ​രു​റ​വ​ക​ൾ എ​ന്നി​വ ഈ ​ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. ഹ​മ​ദ് ടൗ​ൺ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് പ​ണ്ട് നി​ല​നി​ന്നി​രു​ന്ന പു​രാ​ത​ന ഖ​ബ​റി​ട​ങ്ങ​ളും ഇ​തി​ൽ ദൃ​ശ്യ​മാ​ണ്. 1963നും 1980​നും ഇ​ട​യി​ൽ അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കീ​ഹോ​ൾ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ബ​ഹ്‌​റൈ​ന്റെ ഭാ​ഗ​ങ്ങ​ൾ അ​ലി വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്.

പു​തി​യ ത​ല​മു​റ​ക്ക് ത​ങ്ങ​ളു​ടെ രാ​ജ്യം പ​ണ്ട് എ​ങ്ങ​നെ​യാ​യി​രു​ന്നെ​ന്ന് കാ​ട്ടി​ക്കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഈ ​പ്രോ​ജ​ക്ടി​ന്റെ പ്ര​ധാ​ന ല​ക്ഷ്യം. 1154 മു​ത​ൽ 2030 വ​രെ​യു​ള്ള ബ​ഹ്‌​റൈ​ന്റെ വി​വി​ധ ഭൂ​പ​ട​ങ്ങ​ൾ ഈ ​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളും ചി​ത്ര​ങ്ങ​ളും ഭൂ​പ​ട​ത്തി​ൽ ടാ​ഗ് ചെ​യ്യാ​നു​ള്ള ‘പീ​പ്ൾ​സ് മാ​പ് ബി​എ​ച്ച്’ എ​ന്ന ഫീ​ച്ച​റും സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​ഹ​മ്മ​ദ് അ​ലി അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ന്റെ ച​രി​ത്ര​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് www.mapbh.org/en എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Rare early satellite images of Bahrain released
Next Story