റാപ്റ്റേഴ്സ് ചാമ്പ്യൻസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്: ടൈഫൂൺ സി.സി ജേതാക്കൾ
text_fieldsറാപ്റ്റോഴ്സ് ചാമ്പ്യൻസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾ ട്രോഫിയുമായി
മനാമ: റാപ്റ്റേഴ്സ് ഇലവൻ സങ്കടിപ്പിച്ച ചാമ്പ്യൻസ് കപ്പ് സീസൺ 3 ഫൈനലിൽ 83 റൺസിന് അൽ അസ്ഹർ സി.സിയെ പരാജയപ്പെടുത്തി ടൈഫൂൺ സി.സി കിരീടത്തിൽ മുത്തമിട്ടു.
അൽ അസ്ഹർ സി.സിയുടെ ബാബു ടൂർണമെന്റിന്റെ മികച്ച താരവും, ടൈഫൂൺ സി.സിയുടെ അമീർ മികച്ച ബാളറായും അഹ്മദ് ഹസ്സൻ ഫൈനലിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് അൽ സഫവാ ഗ്രൂപ് സ്പോൺസർ ചെയ്ത ട്രോഫികൾ സമ്മാനിച്ചു.
മത്സരം സനൽ മാമ്പുള്ളി, അബ്ദുസമദ് എന്നിവർ നിയന്ത്രിച്ചു. റാപ്റ്റേഴ്സ് സി.സി ചെയർമാൻ ഷാഹിർ കണ്ണൂർ, കോഓഡിനേറ്റർ അൻഷാദ്, സനിൽ മാമ്പുള്ളി, അബ്ദുസമദ്, രതീഷ്, അജയകുമാർ, നിഷാദ് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
റാപ്റ്റേഴ്സ് സി.സി 16 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മർ കപ്പ്ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 33775033 , 37733286 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

