മനാമ: പുണ്യങ്ങൾ പെയ്തിറങ്ങുന്ന നോമ്പുകാലത്ത് വിശ്വാസികൾക്കൊപ്പം വ്രതത്തിൽ പങ്കുചേരുകയാണ് ഷൊർണൂർ ചെറുതുരുത്തി സ്വദേശിയായ ശശികുമാർ. കഴിഞ്ഞ 12 വർഷത്തോളമായി റമദാനിലെ നോമ്പുകാരനാണ് താനെന്ന് ശശി അഭിമാനത്തോടെ പറയും. പ്രവാസത്തിനിടയിൽ ഒാർക്കാൻ ആഗ്രഹിക്കുന്ന കാലമാണ് റമദാൻ. പ്രവാസ ഭൂമിയിൽ വിവിധ രാജ്യക്കാരും മതസ്ഥരുമായുള്ള ചങ്ങാത്തമാണ് നോമ്പുമായി തന്നെ കണ്ണിചേർത്തതെന്ന് അദ്ദേഹം പറഞ്ഞു. പകൽ വ്രതവും രാത്രി ഖുർആൻ പാരായണവുമായാണ് ഇൗ മാസത്തെ ശശിയുടെ ചിട്ട.
ബഹ്റൈനിൽ വരുന്നതിന് മുമ്പ് ദുബൈയിൽ രണ്ടുവർഷക്കാലം ജോലി ചെയ്തു. അന്നും നോെമ്പടുത്തിരുന്നു. കൂടെ ജോലി ചെയ്യുന്നവരുടെ വ്രതനാളുകളുകളിലെ അർപ്പണം കണ്ടുതുടങ്ങിയതാണിത്.
ശരീരത്തിനും മനസിനും പുത്തനുണർവ് ലഭിക്കുന്ന കാലമാണിതെന്ന് ശരി പറഞ്ഞു.രക്തസമ്മർദ്ദമുണ്ട്. പക്ഷേ, വ്രതമെടുക്കുന്നതുകൊണ്ട് യാതൊരുവിധ ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. നോമ്പുകാലം കേവലം ചടങ്ങല്ല.അത് ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കേണ്ട സ്വഭാവമഹിമക്കും സമർപ്പണബോധത്തിനും ഉൗർജമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബഹ്റൈനിൽ ‘യൂനിയൻ ഗ്രൂപ്പ് ഒാഫ് കമ്പനീസി’ൽ ജനറൽ ട്രേഡിങ് ഡിവിഷൻ മാനേജറാണ് ശശികുമാർ. നോെമ്പടുക്കാൻ തുടങ്ങിയ ശേഷം റമദാൻ വേളയിലെല്ലാം ഗൾഫിൽതന്നെയായിരുന്നു. കമ്പനിയുടെ നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനയുടെ മുഖ്യപ്രവർത്തകനാണ്. ‘ഡിസ്കവർ ഇസ്ലാം’ മലയാള വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഭാര്യ അംബിക, മക്കളായ ശ്രീറാം, ഹരിനാരായണൻ എന്നിവരടങ്ങുന്നതാണ് കുടുംബം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 8:33 AM GMT Updated On
date_range 2017-12-02T09:29:59+05:30വ്യാഴവട്ടത്തിെൻറ നോമ്പനുഭവവുമായി ശശികുമാർ
text_fieldsNext Story