റാംലി മാൾ കാർഷിക വിപണിയിൽ നിരവധി പേരെത്തി
text_fieldsമനാമ: ബഹ്റൈനിൽ പ്രാദേശികമായി വിളവെടുത്ത പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി റാംലി മാളിൽ ഒരുക്കിയ കാർഷിക വിപണി വൻ വിജയമായി. ശനിയാഴ്ച നടന്ന വിപണിയിൽ 2,000ത്തിലധം പേരെത്തി. ‘ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റും’ ‘ഡയറക്ടറേറ്റ് ഒാഫ് അഗ്രികൾചർ ആൻറ് മറൈൻ റിസോഴ്സസു’മായി സഹകരിച്ചാണ് വിപണി നടത്തിയത്. ചെറിയ തക്കാളി, മുളക്, കക്കരിക്ക, ബെറി ഇനത്തിൽ വരുന്ന പഴങ്ങൾ, ഇലക്കറികൾ തുടങ്ങിയവയാണ് വിൽപനക്കെത്തിയത്.ആട്ടിൻപാൽ, ചീസ്, മോര്, മുട്ട, കൂൺ തുടങ്ങിയവയും വിൽപനക്കായി എത്തിയിരുന്നു. പരിപാടി വിജയകരമായി നടത്താൻ എല്ലാ പിന്തുണയും നൽകിയ അധികൃതർക്ക് ലുലു റീജനൽ ഡയറക്ടർ ജൂസർ രൂപവാല നന്ദി അറിയിച്ചു. ചെടികളുടെ വിൽപനയും ലഘുഭക്ഷണശാലകളും സജ്ജീകരിച്ചിരുന്നു. വെജിറ്റബിൾ കാർവിങ് വിദ്യ മനസിലാക്കാനായി പ്രത്യേക സ്റ്റാളും ഒരുക്കി. ഇത് നിരവധി പേർ ഉപയോഗപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
