Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമേശൻ പാലേരിക്ക് സ്വീകരണം നൽകി
text_fieldsbookmark_border
മനാമ: ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഒാപറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് വടകര സഹൃദയവേദി സ്വീകരണം നൽകി. ബാേങ്കാക്ക് റെസ്റ്റോറൻറ് ഹാളിൽ നടന്ന സ്വീകരണത്തിൽ പ്രസിഡൻറ് കെ.ആർ. ചന്ദ്രൻ മെമെേൻറാ കൈമാറി. കേരളീയ സമാജം ഏർപ്പെടുത്തിയ അവാർഡ് സ്വീകരിക്കാൻ ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. രമേശൻ പാലേരിയുടെ ദീർഘവീക്ഷണവും നേതൃപാടവവുമാണ് സൊസൈറ്റിയെ മുൻനിര സഹകരണ സംഘമാക്കി മാറ്റിയതെന്ന് യോഗം വിലയിരുത്തി. സംഘത്തിെൻറ വളർച്ചയുടെ വിവിധ ഘട്ടങ്ങളെകുറിച്ചും പ്രവാസികളുടെ നിക്ഷേപ സാധ്യതകളെകുറിച്ചും പാലേരി സംസാരിച്ചു. സെക്രട്ടറി എം. ശശിധരൻ സ്വാഗതം പറഞ്ഞു. ആർ. പവിത്രൻ രാമത്ത് ഹരിദാസ് എന്നിവർ സംസാരിച്ചു. ട്രഷറർ എം.പി. വിനീഷ് യോഗ നടപടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
