രമേശൻ പാലേരിയുടെ വിയോഗം; അനുശോചന യോഗം നടത്തി ‘മാഫ്’
text_fieldsമനാമ: ഊരാലുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിൽ മടപ്പള്ളി അലുംനി ഫോറം (മാഫ്) ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സഹകരണ പ്രസ്ഥാനത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അനുസ്മരിച്ചു. മാഫ് ബഹ്റൈന്റെ രക്ഷാധികാരിയെന്ന നിലയിൽ സംഘടനയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും മാർഗനിർദേശങ്ങളും എന്നും സ്മരിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.
സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി. കെ. അധ്യക്ഷത വഹിച്ചു. തുടർന്ന് ഒരു മിനിറ്റ് മൗനാഞ്ജലി ആചരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രമേശൻ പാലേരിയെ അനുസ്മരിച്ച് സംസാരിച്ചു. ട്രഷറർ രൂപേഷ് ഊരാളുങ്കൽ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

