അൽ ശബാബ് ക്ലബിൽ പെരുന്നാൾ നമസ്കാരം
text_fieldsഅൽ ശബാബ് ക്ലബിൽ നടന്ന പെരുന്നാൾ നമസ്കാരം
മനാമ: സമസ്ത ജിദ്ഹഫ്‌സ് ഏരിയ കമ്മിറ്റിയുടെയും കെ.എം.സി.സി ജിദ്ഹഫ്‌സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സനാബീസിലുള്ള അൽ ശബാബ് ക്ലബിൽ പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കി, ജിദ്ഹഫ്‌സ്, മുസല്ല, ഖമീസ് പരിസരങ്ങളിൽ നമസ്കരിക്കാൻ പള്ളിയുടെ അഭാവം കാരണം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസകരമായി. ശറഫുദ്ദീൻ മുസ്‌ലിയാർ ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി.
കുഞ്ഞമ്മദ് ഹാജി, പി.കെ. അബ്ദുൽ വാഹിദ്, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി, കരീം മുസ്‌ലിയാർ, ഉസ്മാൻ മുസ്‍ലിയാർ, ഷമീർ പേരാമ്പ്ര, മുർത്തസ തിക്കോടി, സത്താർ, സലീം, ഹുസൈൻ കാട്ടൂക്കാരൻ, ദാവുദ് മുണ്ടേരി, സലീം ചെമ്മരത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൗകര്യമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

