Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​മ​ദാ​ൻ; യു.എ.ഇയിൽ...

റ​മ​ദാ​ൻ; യു.എ.ഇയിൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി സ​മ​യം കു​റ​ച്ചു

text_fields
bookmark_border
റ​മ​ദാ​ൻ; യു.എ.ഇയിൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി സ​മ​യം കു​റ​ച്ചു
cancel
Listen to this Article

ദു​ബൈ: റ​മ​ദാ​നി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ 2.30 വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ പി​രി​യു​ന്ന​ത്​ വ​രെ​യു​മാ​ണ്​ ഓ​ഫി​സ്​ സ​മ​യം. ​അ​തേ​സ​മ​യം, ജോ​ലി​യു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ച്​ മ​റ്റ്​ കാ​ര്യ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ൾ​ക്ക്​ ഇ​ത്​ ബാ​ധ​ക​മ​ല്ല.

റ​മ​ദാ​നി​ലെ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഫെ​ഡ​റ​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അം​ഗീ​കൃ​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​മെ​ന്ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഗ​വ​ൺ​മെ​ന്‍റ്​ ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ​ജീ​വ​ന​ക്കാ​ർ​ക്ക്​ വ​ർ​ക്ക്​ ഫ്രം ​ഹോം അ​നു​വ​ദി​ക്കാം. പ​ര​മാ​വ​ധി 70 ശ​ത​മാ​നം പേ​ർ​ക്ക്​ മാ​ത്ര​മേ വ​ർ​ക്ക്​ ഫ്രം ​ഹോം അ​നു​വ​ദി​ക്കാ​വൂ.

അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ജ്യോ​തി​ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ യു.​എ.​ഇ​യി​ൽ ഫെ​ബ്രു​വ​രി 19നാ​യി​രി​ക്കും റ​മ​ദാ​ൻ ആ​രം​ഭ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഫെ​ബ്രു​വ​രി 17ന്​ ​മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്​ 19ന്​ ​റ​മ​ദാ​ൻ ഒ​ന്നാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ​ഐ.​എ.​സി ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്​ ഷൗ​ക​ത്ത്​ ഉ​ദീ​ഹ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadangulfnewsBahraingulfnewsmalayalam
News Summary - Ramadan; UAE government employees' working hours reduced
Next Story