Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​ന​വു​ക​ളി​ൽ...

നി​ന​വു​ക​ളി​ൽ നി​റ​യു​ന്ന നോ​മ്പ് കാ​ല​ങ്ങ​ൾ

text_fields
bookmark_border
നി​ന​വു​ക​ളി​ൽ നി​റ​യു​ന്ന നോ​മ്പ് കാ​ല​ങ്ങ​ൾ
cancel

വ​ർ​ഷ​ങ്ങ​ളും മാ​സ​ങ്ങ​ളും ആ​ഴ്ച​ക​ളും ദി​വ​സ​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ളും മി​നി​റ്റു​ക​ളു​മാ​യി ആ​യു​സ്സി​ന്‍റെ അ​വ​ധി കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഓ​ർ​മ​ക​ളെ നോ​ക്കി ഈ ​തി​ര​ക്കി​ന്‍റെ ലോ​ക​ത്ത് ഒ​ന്ന് നെ​ടു​വീ​ർ​പ്പി​ടു​മ്പോ​ൾ വ​ർ​ത്ത​മാ​ന​ത്തി​ൽ ചി​ല നി​ന​വു​ക​ൾ ഓ​ർ​മ​യു​ടെ അ​റ​ക​ളി​ൽ എ​വി​ടെ​യോ പ​റ്റി​പി​ടി​ച്ചു നി​ൽ​ക്കു​ന്നു​ണ്ട്.

കു​ട്ടി​ക്കാ​ല​ത്തെ പാ​തി​വ​ഴി​യി​ൽ പൊ​ലി​ഞ്ഞു​പോ​യ പ​കു​തി നോ​മ്പി​ൽ​നി​ന്നും തു​ട​ങ്ങു​ന്ന വൃ​ത​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ന​വു​ക​ൾ. ഉ​മ്മ​യും ഉ​പ്പ​യും സ​ഹോ​ദ​ര​ന്മാ​രു​മൊ​ത്തു​ള്ള കു​ട്ടി​ക്കാ​ല​ത്തെ നോ​മ്പ് ഇ​ന്നും ജീ​വി​ത​ത്തി​ൽ മ​ധു​ര​മു​ള്ള മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​യി തു​ടി​ച്ചു​നി​ൽ​ക്കു​ന്നു.കു​ടും​ബ വീ​ടു​ക​ളി​ൽ പോ​യി നോ​മ്പ് തു​റ​ക്കു​ക​യും തി​രി​ച്ചു​വ​രു​മ്പോ​ൾ കൈ​യി​ൽ ചു​രു​ട്ടി ത​രു​ന്ന അ​ൻ​പ​തി​ന്‍റെ​യും നൂ​റി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ൾ​ക്ക് ഇ​ന്ന​ത്തെ പ​തി​നാ​യി​ര​ത്തേ​ക്കാ​ൾ വി​ല​യു​ണ്ടാ​യി​രു​ന്നു. നോ​മ്പ് അ​വ​സാ​ന​മാ​കു​മ്പോ​ഴേ​ക്ക് സ​ഹോ​ദ​ര​നും ഞാ​നും കി​ട്ടി​യ സ​കാ​ത് എ​ണ്ണി കൂ​ടു​ത​ൽ കി​ട്ടി​യ​ത് ആ​ർ​ക്കാ​ണെ​ന്ന് നോ​ക്കി അ​ഹ​ങ്ക​രി​ച്ചി​രു​ന്ന കു​ട്ടി​ക്കാ​ലം!!!!

പി​ന്നീ​ട് പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ന്ന​ത്തെ കു​ട്ടി​ക​ളെ​പ്പോ​ലെ യൂ​ട്യൂ​ബ് നോ​ക്കാ​തെ ചെ​യ്ത പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ. ചെ​യ്ത പാ​ച​ക​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി​യ പി​താ​വി​ന്‍റെ ഓ​ർ​മ​ക​ൾ ഒ​രു നോ​വാ​യി മ​ന​സ്സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കാ​ല​ങ്ങ​ൾ​ക്കി​പ്പു​റം പ്ര​വാ​സ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​പ്പോ​ൾ നോ​മ്പു​കാ​ലം സ​മ്മാ​നി​ച്ച​ത് നി​റ​മു​ള്ള നി​ന​വു​ക​ളു​ടെ മ​റ്റൊ​രു ലോ​ക​മാ​ണ്. നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ജീ​വി​തം ഇ​ങ്ങ​നെ ക​ഴി​ഞ്ഞു​പോ​കു​മ്പോ​ഴാ​ണ് കെ.​എം.​സി.​സി​യു​ടെ കൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും, മാ​ന​വി​ക​ത​യു​ടെ​യും, സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ​യും നൂ​ലി​ഴ​ക​ളി​ൽ മ​നു​ഷ്യ​രെ കോ​ർ​ത്തു കെ​ട്ടു​ന്ന ആ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​ന് കി​ട്ടി​യ ഒ​രു​പാ​ട് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, അ​വ​രു​ടെ ചേ​ർ​ത്തു​പി​ടി​ക്ക​ലു​ക​ൾ ന​ൽ​കു​ന്ന സ​ന്തോ​ഷം വ​ള​രെ വ​ലു​താ​ണ്. അ​തോ​ടൊ​പ്പം ഫ്ലാ​റ്റു​ക​ളി​ലും കെ.​എം.​സി.​സി ഓ​ഫി​സു​ക​ളി​ലും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന നോ​മ്പു​തു​റ​ക​ൾ ഒ​രു​മ​യു​ടെ പെ​രു​മ​ക്ക് വ​ല്ലാ​തെ മാ​റ്റു​കൂ​ട്ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan TalkBahrain Newsgulf news malayalam
News Summary - Ramadan Talk
Next Story