Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദൈ​വ​ത്തി​ന്റെ...

ദൈ​വ​ത്തി​ന്റെ പ്രി​യ​പ്പെ​ട്ട​വ​രാ​കാ​നു​ള്ള വ​ഴി​ക​ൾ

text_fields
bookmark_border
ദൈ​വ​ത്തി​ന്റെ പ്രി​യ​പ്പെ​ട്ട​വ​രാ​കാ​നു​ള്ള വ​ഴി​ക​ൾ
cancel

വി​ശു​ദ്ധ​റ​മ​ദാ​നി​ലെ ഏ​റ്റ​വും അ​നു​ഗൃ​ഹീ​ത​മാ​യ ദി​ന​രാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​വു​ന്ന​ത്. വി​ശ്വാ​സി​ക​ൾ അ​ല്ലാ​ഹു​വി​ലേ​ക്ക് മ​ട​ങ്ങു​ക​യും അ​വ​നോ​ടു​ള്ള സ്നേ​ഹം​കൊ​ണ്ട് അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ൾ ത​ര​ളി​ത​മാ​വു​ക​യും ചെ​യ്യു​ന്ന നാ​ളു​ക​ളാ​ണി​ത്. അ​വ​ർ​ക്ക് ലോ​ക​ത്തു​ള്ള മ​റ്റെ​ല്ലാ​റ്റി​നെ​ക്കാ​ളും അ​ല്ലാ​ഹു​വി​ന്റെ സ്നേ​ഹ​മാ​ണ് പ്ര​ധാ​നം. അ​വ​ന്റെ പ്രീ​തി​യും പ്ര​തി​ഫ​ല​വും മാ​ത്രം പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് പ​ക​ൽ അ​ന്ന​പാ​നീ​യ​ങ്ങ​ളും അ​നാ​വ​ശ്യ​മാ​യ വി​കാ​ര​വി​ചാ​ര​ങ്ങ​ളും മാ​റ്റി​വെ​ക്ക​പ്പെ​ടു​ന്ന​ത്. ക​വി പാ​ടു​ന്നു​ണ്ട് "നീ ​എ​ന്നോ​ട് തൃ​പ്തി​പ്പെ​ടു​മെ​ങ്കി​ൽ ലോ​കം മു​ഴു​വ​ൻ എ​ന്നോ​ട് കോ​പി​ച്ചാ​ലും എ​നി​ക്ക് പ്ര​ശ്ന​മി​ല്ല. എ​നി​ക്കും നി​ന​ക്കും ഇ​ട​യി​ലു​ള്ള ബ​ന്ധം സ​ജീ​വ​മാ​ണെ​ങ്കി​ൽ, എ​നി​ക്കും ലോ​ക​ത്തി​നു​മി​ട​യി​ലു​ള്ള ബ​ന്ധം ത​ക​ർ​ന്നു​പോ​യാ​ലും എ​നി​ക്ക് സ​ങ്ക​ട​മി​ല്ല. നി​ന്റെ സ്നേ​ഹം എ​നി​ക്ക് ല​ഭ്യ​മാ​വു​ക​യാ​ണെ​ങ്കി​ൽ മ​റ്റു​ള്ള​തെ​ല്ലാം എ​നി​ക്ക് നി​സ്സാ​ര​മാ​ണ്.“

അ​ല്ലാ​ഹു​വി​നോ​ടു​ള്ള സ്നേ​ഹം എ​ന്ന​ത് സ​ത്യ​വി​ശ്വാ​സി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള അ​ട​യാ​ള​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. "അ​ല്ലാ​ഹു അ​വ​രെ ഇ​ഷ്ട​പ്പെ​ടും, അ​വ​ർ അ​ല്ലാ​ഹു​വി​നെ​യും ഇ​ഷ്ട​പ്പെ​ടും" (ഖു​ർ​ആ​ൻ 5/ 54). "സ​ത്യ​വി​ശ്വാ​സി​ക​ളാ​വ​ട്ടെ, സ​ർ​വോ​പ​രി അ​ല്ലാ​ഹു​വി​നെ​യാ​ണ് സ്നേ​ഹി​ക്കു​ന്ന​ത്". (ഖു​ർ​ആ​ൻ 2/ 165). ഓ​രോ വി​ശ്വാ​സി​യും തീ​വ്ര​മാ​യി ദൈ​വ​ത്തെ പ്ര​ണ​യി​ക്കു​ന്നു. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി പ​റ​ഞ്ഞു " മൂ​ന്നു കാ​ര്യ​ങ്ങ​ൾ ഒ​രാ​ളി​ലു​ണ്ടാ​യാ​ൽ അ​വ​ൻ ഈ​മാ​നി​ന്റെ മാ​ധു​ര്യം ആ​സ്വ​ദി​ച്ചു. അ​ല്ലാ​ഹു​വും അ​വ​ന്റെ പ്ര​വാ​ച​ക​നും മ​റ്റെ​ല്ലാ​റ്റി​നേ​ക്കാ​ളും അ​വ​ന് പ്രി​യ​ങ്ക​ര​ങ്ങ​ളാ​വു​ക, ഒ​രാ​ളെ സ്നേ​ഹി​ക്കു​ന്ന​ത് അ​ല്ലാ​ഹു​വി​നു​വേ​ണ്ടി മാ​ത്ര​മാ​വു​ക, ന​ര​ക​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന​ത് എ​പ്ര​കാ​ര​മാ​ണോ ഒ​രാ​ൾ വെ​റു​ക്കു​ന്ന​ത്, അ​തേ​പോ​ലെ സ​ത്യ​വി​ശ്വാ​സ​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം അ​വി​ശ്വാ​സ​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​വു​ന്ന​ത് അ​വ​ൻ വെ​റു​ക്കു​ക."

അ​ല്ലാ​ഹു​വി​നോ​ടു​ള്ള സ്നേ​ഹ​മെ​ന്ന​ത് കേ​വ​ലം നാ​മു​രു​വി​ടു​ന്ന പാ​ഴ്‌​വാ​ക്കു​ക​ളോ, മു​ദ്രാ​വാ​ക്യ​ങ്ങ​ളോ, അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ മാ​ത്ര​മാ​യി ചു​രു​ങ്ങി​പ്പോ​വ​രു​ത്. അ​തി​ന​പ്പു​റം അ​ത് പ്ര​വാ​ച​ക​പാ​ത​യി​ലൂ​ടെ അ​വ​നി​ലേ​ക്കു​ള്ള പ്ര​യാ​ണ​നൈ​ര​ന്ത​ര്യം ആ​ണ്. "പ്ര​വാ​ച​ക​രേ, ജ​ന​ത്തോ​ട് പ​റ​യു​ക: 'നി​ങ്ങ​ൾ അ​ല്ലാ​ഹു​വി​നെ സ്നേ​ഹി​ക്കു​ന്നെ​ങ്കി​ൽ എ​ന്നെ പി​ന്തു​ട​രു​വി​ൻ. അ​ല്ലാ​ഹു നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​താ​കു​ന്നു. നി​ങ്ങ​ളു​ടെ പാ​പ​ങ്ങ​ൾ പൊ​റു​ക്കു​ക​യും ചെ​യ്യും." (ഖു​ർ​ആ​ൻ 3/ 31). ജീ​വി​ത​ത്തി​ന്റെ സ്വ​ച്ഛ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി അ​ല്ലാ​ഹു​വോ​ടു​ള്ള സ്നേ​ഹം പ​രി​മി​ത​പ്പെ​ട​രു​ത്. പ്ര​തി​സ​ന്ധി​ക​ളി​ലും പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​വ​നോ​ടു​ള്ള സ്നേ​ഹ​വും കൂ​റും ചേ​ർ​ത്ത്പി​ടി​ക്കാ​ൻ ക​ഴി​യ​ണം. റ​മ​ദാ​ൻ ദൈ​വ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ സു​ദൃ​ഢ​മാ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്. ഹൃ​ദ​യ​ത്തി​ൽ അ​വ​നോ​ടു​ള്ള പ്ര​ണ​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ന്ദ​ർ​ഭം. അ​ല്ലാ​ഹു​വു​മാ​യു​ള്ള ബ​ന്ധം സു​ശ​ക്ത​മാ​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മാ​ണ് ആ​രാ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​ത്. അ​ല്ലാ​ഹു ഒ​രു ഹ​ദീ​സി​ലൂ​ടെ പ​റ​യു​ന്നു "എ​ന്റെ സാ​മീ​പ്യം നേ​ടി​യ വ്യ​ക്തി​യോ​ട് ആ​രെ​ങ്കി​ലും ശ​ത്രു​ത കാ​ണി​ച്ചാ​ൽ അ​വ​നോ​ട് ഞാ​നി​താ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. ഞാ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ ക​ർ​മ​ങ്ങ​ളെ​ക്കാ​ൾ എ​നി​ക്ക് പ്രി​യ​ങ്ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം മു​ഖേ​ന​യും എ​ന്റെ ദാ​സ​ന് എ​ന്റെ സാ​മീ​പ്യം നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഞാ​ൻ അ​വ​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് വ​രെ നി​ർ​ബ​ന്ധ​മ​ല്ലാ​ത്ത ഐ​ച്ഛി​ക​മാ​യ കാ​ര്യ​ങ്ങ​ൾ അ​നു​ഷ്ഠി​ച്ചു​കൊ​ണ്ട് എ​ന്റെ ദാ​സ​ൻ എ​ന്റെ സാ​മീ​പ്യം തേ​ടി​ക്കൊ​ണ്ടി​രി​ക്കും.

ഞാ​ൻ അ​വ​നെ ഇ​ഷ്ട​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ അ​വ​ന്നു കേ​ൾ​ക്കാ​നു​ള്ള കാ​തും കാ​ണാ​നു​ള്ള ക​ണ്ണും പി​ടി​ക്കാ​നു​ള്ള കൈ​യും ന​ട​ക്കാ​നു​ള്ള കാ​ലും ഞാ​നാ​യി​രി​ക്കും. എ​ന്നോ​ട് ചോ​ദി​ച്ചാ​ൽ അ​വ​ന് ഞാ​ൻ ന​ൽ​കു​ക​ത​ന്നെ ചെ​യ്യും. എ​ന്നോ​ട് അ​വ​ൻ അ​ഭ​യം തേ​ടി​യാ​ൽ ഞാ​ൻ അ​വ​ന് അ​ഭ​യം ന​ൽ​കു​ക ത​ന്നെ ചെ​യ്യും." (ബു​ഖാ​രി). ഈ ​രീ​തി​യി​ൽ അ​ല്ലാ​ഹു​വി​നോ​ടു​ള്ള സ്നേ​ഹം വ​ർ​ധി​പ്പി​ക്കാ​ൻ റ​മ​ദാ​നി​നെ നാം ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. മ​ഹാ​നാ​യ ഇ​മാം ഇ​ബ്നു​ൽ ഖ​യ്യിം ഇ​തി​നു​ള്ള 10 മാ​ർ​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

1. വി​ശു​ദ്ധ ഖു​ർ​ആ​ൻ അ​ർ​ഥം മ​ന​സ്സി​ലാ​ക്കി ചി​ന്തി​ച്ചു പാ​രാ​യ​ണം ചെ​യ്യു​ക.

2. നി​ർ​ബ​ന്ധ ആ​രാ​ധ​ന​ക​ൾ​ക്ക് പു​റ​മേ, ഐ​ച്ഛി​ക​മാ​യ ക​ർ​മ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ക.

3. അ​ല്ലാ​ഹു​വി​നെ സ്മ​രി​ക്കു​ന്ന​ത് അ​ധി​ക​രി​പ്പി​ക്കു​ക.

4. സ്വ​ന്തം ഇ​ഷ്ട​ങ്ങ​ളേ​ക്കാ​ൾ അ​ല്ലാ​ഹു​വി​ന്റെ ഇ​ഷ്ട​ത്തി​ന് പ്രാ​മു​ഖ്യം ക​ൽ​പ്പി​ക്കു​ക.

5. അ​ല്ലാ​ഹു​വി​ന്റെ പേ​രു​ക​ളെ​യും ഗു​ണ​ങ്ങ​ളെ​യും കു​റി​ച്ച് പ​ഠി​ക്കു​ക​യും അ​റി​യു​ക​യും ചെ​യ്യു​ക.

6. അ​ല്ലാ​ഹു​വി​ന്റെ അ​നു​ഗ്ര​ഹ​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ക്കു​ക.

7. ദൈ​വ​ത്തി​ന്റെ മു​ന്നി​ൽ വി​ന​യ​ത്തോ​ടെ മ​ന​സ്സി​നെ സ​മ​ർ​പ്പി​ക്കു​ക.

8. രാ​ത്രി​യു​ടെ അ​വ​സാ​ന​യാ​മ​ങ്ങ​ളി​ൽ ത​നി​ച്ചി​രു​ന്ന് ദൈ​വ​വു​മാ​യി സം​വ​ദി​ക്കു​ക. ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്രാ​ർ​ഥ​ന, പാ​പ​മോ​ച​നം, പ​ശ്ചാ​ത്താ​പം എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ക.

9. സ​ദ്‌​വൃ​ത്ത​രാ​യ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മു​ള്ള സ​ഹ​വാ​സം.

10. ദൈ​വ​മാ​ർ​ഗ​ത്തി​ൽ ത​ട​സ്സം നി​ൽ​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നും അ​ക​ന്ന് നി​ൽ​ക്കു​ക.

ഈ ​വി​ശു​ദ്ധ​മാ​സ​ത്തി​ന്റെ മു​ന്നോ​ടി​യാ​യി ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത് പ​ള്ളി​ക​ളു​ടെ മ​രാ​മ​ത്ത് പ​ണി​ക​ളും പു​തി​യ പ​ള്ളി​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ടു. വി​ശ്വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ആ​രാ​ധ​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. റ​മ​ദാ​നി​ലെ ഇ​നി​യു​ള്ള ഓ​രോ നി​മി​ഷ​വും ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan TalkBahrain Newsgulfnewsmalayalam
News Summary - Ramadan talk
Next Story