Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​രി​ശു​ദ്ധ റ​മ​ദാ​ൻ...

പ​രി​ശു​ദ്ധ റ​മ​ദാ​ൻ കാ​ല​ത്ത് ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ൽ; ഒ​രു ഇ​ഫ്താ​റും ര​ണ്ടു ത​രം ഭ​ക്ഷ​ണ​വും

text_fields
bookmark_border
പ​രി​ശു​ദ്ധ റ​മ​ദാ​ൻ കാ​ല​ത്ത് ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ൽ; ഒ​രു ഇ​ഫ്താ​റും ര​ണ്ടു ത​രം ഭ​ക്ഷ​ണ​വും
cancel

പ​രി​ശു​ദ്ധ റ​മ​ദാ​ൻ ആ​ഗ​ത​മാ​യി​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ഷ​ങ്ങ​ളി​ലേ​തും പോ​ലെ​ത​ന്നെ സ​മൂ​ഹ ഇ​ഫ്താ​റു​ക​ളും സ​ജീ​വ​മാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​സ്‌​ലാം വി​ഭാ​വ​നം ചെ​യ്ത സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും തു​ല്യ​ത​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും വ​ലി​യ ഗു​ണ​പാ​ഠ​ങ്ങ​ൾ കൂ​ടി പൊ​തു​സ​മൂ​ഹ​ത്തി​നു മ​ന​സ്സി​ലാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ന​ട​ക്കാ​റു​ള്ള​ത്. എ​ങ്കി​ലും റ​മ​ദാ​നി​ന്റെ പ​വി​ത്ര​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള ചി​ല ഇ​ഫ്താ​റു​ക​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യി​ട്ടു​ണ്ട്. വെ​റും ഒ​രു കാ​ര​ക്ക​യും വെ​ള്ള​വും ഉ​ണ്ടെ​ങ്കി​ൽ നോ​മ്പ് തു​റ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, സ​മൂ​ഹ ഇ​ഫ്താ​റു​ക​ളി​ൽ വ​ള​രെ ന​ല്ല രീ​തി​യി​ലു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ് നോ​മ്പ് തു​റ​ക്കാ​നാ​യി അ​ധി​ക​വും സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്. സം​ഘാ​ട​ക​ർ​ക്ക് വ​ള​രെ ശ്ര​മ​ക​ര​മാ​ണ് ഇ​ത്. പ​ക്ഷേ, അ​ത് എ​ല്ലാ​വ​രും കൃ​ത്യ​മാ​യി ചെ​യ്തു​വ​രാ​റു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ വ്ര​തം അ​നു​ഷ്ഠി​ച്ച​വ​ർ​ക്ക് ന​മ​സ്ക​രി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. ഇ​തെ​ല്ലാം അ​ൽ​പം പ്ര​യാ​സ​പ്പെ​ട്ടാ​ണെ​ങ്കി​ലും എ​ല്ലാ സം​ഘ​ട​ന​ക​ളും ചെ​യ്തു​വ​രാ​റു​ണ്ട്.

ഉ​ള്ള ഭ​ക്ഷ​ണം എ​ല്ലാ​വ​രും കൂ​ടി പ​ങ്കി​ട്ടു ക​ഴി​ക്കു​ക എ​ന്ന​താ​ണ് നോ​മ്പി​ന്റെ ഭം​ഗി. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ചി​ല ഇ​ഫ്താ​റു​ക​ളി​ൽ ര​ണ്ടു​ത​രം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യും ഒ​രേ ഭ​ക്ഷ​ണം ര​ണ്ടു ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന വി​ഷ​മ​ക​ര​മാ​യ കാ​ഴ്ച കാ​ണേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ഒ​രു ത​ര​ത്തി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഒ​രു പ്ര​വ​ണ​ത​യാ​ണ​ത്. റ​മ​ദാ​ൻ നോ​മ്പി​ന്റെ പ​വി​ത്ര​ത​ക്കു​പോ​ലും ഭം​ഗം വ​രു​ത്തു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളാ​യാ​ലും സം​ഘ​ട​ന​ക​ളാ​യാ​ലും ഇ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ കാ​ണേ​ണ്ട​തു​ണ്ട്. ഉ​ന്ന​ത സ്ഥാ​നം വ​ഹി​ക്കു​ന്ന​വ​രെ​യും ക്ഷ​ണി​ക്ക​പ്പെ​ട്ട വ​ലി​യ അ​തി​ഥി​ക​ൾ​ക്കും മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ സീ​റ്റു​ക​ൾ ന​ൽ​കാം. പ​ക്ഷേ, ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ അ​തി​ന്റെ ആ​വ​ശ്യം കു​റ​ഞ്ഞ പ​ക്ഷം ഇ​ഫ്താ​റു​ക​ളി​ലെ​ങ്കി​ലും ഉ​ണ്ടാ​വേ​ണ്ട​തി​ല്ല എ​ന്ന​ത് നാം ​മ​ന​സ്സി​ലാ​ക്ക​ണം. വ​ലി​യ സം​ഘ​ട​ന​ക​ൾ ഉ​ൾ​ക്കൊ​ള്ളു​വാ​ൻ ക​ഴി​യു​ന്ന​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക്ഷ​ണി​ച്ചു നോ​മ്പു​കാ​ര​ന് വെ​ള്ളം പോ​ലും നോ​മ്പ് തു​റ​ക്കു​ന്ന സ​മ​യ​ത്തു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ എ​ത്തു​ന്ന അ​വ​സ്ഥ​ക​ളും ഉ​ണ്ടാ​ക്കാ​തെ നോ​ക്കേ​ണ്ട​ത് സം​ഘ​നാ ഭാ​ര​വാ​ഹി​ക​ളാ​ണ്. എ​ത്ര ല​ളി​ത​മാ​യ ഭ​ക്ഷ​ണ​മാ​യാ​ലും അ​ത് കൃ​ത്യ​മാ​യി തു​ല്യ​മാ​യി എ​ല്ലാ​വ​ർ​ക്കും ഒ​രേ​പോ​ലെ ല​ഭി​ക്കു​ക എ​ന്ന​തി​ലാ​ണ് സൗ​ന്ദ​ര്യം. ഈ ​ഇ​ഫ്താ​ർ കാ​ല​ത്തെ​ങ്കി​ലും വേ​റി​ട്ട കാ​ഴ്ച​ക​ൾ കാ​ണാ​തി​രി​ക്ക​ട്ടെ എ​ന്നാ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Talkgulf news malayalam‍Bahrain News
News Summary - Ramadan Talk
Next Story