റമദാൻ: മാനവ മനസും ശരീരവും നവീകരിക്കാനുള്ള അവസരം -ഡോ.വഹീബ് അഹ്മദ് അല്‍ഖാജ 

13:02 PM
12/05/2018

മനാമ: മനുഷ്യമനസും ശരീരവും നവീകരിക്കാനും ചിന്തകളെയും ഹൃദയത്തെയും മെച്ചപ്പെടുത്താനുമുള്ള അത്യപൂർവ്വമായ അവസരമാണ്​ റമദാനിലൂടെ എത്താൻ പോകുന്നതെന്ന്​ അപൈ്ളഡ് സയന്‍സ് യൂണിവേഴ്​സിറ്റി ചെയര്‍മാനും ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്​സ്​ ആൻറ്​ ഇന്‍ഡസ്ട്രി അംഗവുമായ ഡോ .വഹീബ് അഹ്മദ് അല്‍ഖാജ പറഞ്ഞു.

ദാറുല്‍ ഈമാന്‍ മദ്​റസ മെറിറ്റ് ഈവനിങും റമദാന്‍ പ്രഭാഷണ പരിപാടിയും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍, ഫ്രൻറ്​സ്​  സോഷ്യല്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ അല്‍റജ സ്​കൂള്‍ ഓഡിറ്റോറിയത്തി    ലായിരുന്നു പരിപാടി നടന്നത്​. നോമ്പുകാലം വളരെ അടുത്തെത്തി കഴിഞ്ഞിരിക്കുന്നു. റമദാൻ അനുഗ്രഹങ്ങളുടെതാണ്​.

നൻമയും ദയയും പുലർത്തുന്നവർക്ക്​ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുന്ന നാളുകളുമാണ്​. തിൻമയുടെ ചിന്തകളെ പ്രതിരോധിക്കാനും ദുഷ്​ടതക്കെതിരെ പോരാടാനും ഇൗ അവസരം ഉപ​േയാഗപ്പെടുത്തണമെന്നും ഡോ .വഹീബ് പറഞ്ഞു. ​ഉപവാസം എന്നത്​ നാലുതരത്തിൽ കൂടിക്കലർന്നിരിക്കുന്നു. ശരീരത്തി​​​െൻറയും ഇന്ദ്രിയങ്ങളുടെയും മനസി​​​െൻറയും ഹൃദയത്തി​​​െൻറയും ഉപവാസം നമുക്കുണ്ടാകണം.  വികാരങ്ങളും വികാരങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ പരിശീലിപ്പിക്കുക വഴി ലഭിക്കുന്ന ഊർജ്ജം മുഴുവൻ ജീവിതത്തിലും വഴിനയിക്കാൻ  ദൈവം  സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘റയ്യാന്‍ വിളിക്കുന്നു സ്വര്‍ഗത്തിലേക്ക്’ എന്ന തലക്കെട്ടില്‍ വി.ടി അബ്​ദുല്ലക്കോയതങ്ങള്‍  മുഖ്യ പ്രഭാഷണം നടത്തി. മദ്​റസ വാര്‍ഷികപ്പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും ഏഴാം ക്ലാസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും  ചടങ്ങിൽ നൽകി. കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികളും നടന്നു.

Loading...
COMMENTS