Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​മ​ദാ​ൻ നൈ​റ്റ്‌​സ്;...

റ​മ​ദാ​ൻ നൈ​റ്റ്‌​സ്; കു​തി​ര​പ്പ​ന്ത​യ പോ​രാ​ട്ടം ഇ​ന്ന്

text_fields
bookmark_border
റ​മ​ദാ​ൻ നൈ​റ്റ്‌​സ്; കു​തി​ര​പ്പ​ന്ത​യ പോ​രാ​ട്ടം ഇ​ന്ന്
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ റാ​ഷി​ദ് ഇ​ക്വ​സ്ട്രി​യ​ൻ ആ​ൻ​ഡ് ഹോ​ഴ്‌​സ് റേ​സി​ങ് ക്ല​ബി​ൽ ഈ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത് 'റ​മ​ദാ​ൻ നൈ​റ്റ്‌​സ്' പോ​രാ​ട്ടം ഇ​ന്ന് ന​ട​ക്കും. രാ​ത്രി 8.15ന് ​റി​ഫ​യി​ലെ ക്ല​ബ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള എ​ട്ട് പ്ര​മു​ഖ ക​പ്പു​ക​ൾ​ക്കാ​യി ക​രു​ത്തു​റ്റ കു​തി​ര​ക​ൾ അ​ണി​നി​ര​ക്കും.

ആ​കെ എ​ട്ട് റൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ അ​റ​ബി​ക് കു​തി​ര​ക​ളു​ടെ 1200 മീ​റ്റ​ർ ഓ​ട്ടം, 1000 മീ​റ്റ​ർ സ്പ്രി​ന്റ് റേ​സ്, ദീ​ർ​ഘ​ദൂ​ര ഇ​ന​മാ​യ 2400 മീ​റ്റ​ർ റേ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. 18 കു​തി​ര​ക​ൾ വ​രെ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളുണ്ട്.

മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കാ​യി 'സെ​ല​ക്ട് 6' എ​ന്ന പേ​രി​ൽ പ്ര​വ​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് bahrainselect6.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ത​ങ്ങ​ളു​ടെ പ്ര​വ​ച​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താം.

ക്ല​ബി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ bahrainturfclub.com വ​ഴി​യോ റേ​സ് ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ എ​ൻ​ട്രി ഗേ​റ്റി​ൽ​നി​ന്നോ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Ramadan Nights; Horse Racing Fight Today
Next Story