ലുലുവിൽ റമദാൻ നൈറ്റ്സ് ഫെസ്റ്റിവൽ
text_fieldsദാന മാൾ ലുലു ഹൈപ്പർമാർക്കറ്റ്
മനാമ: ഇൗദ് ആഘോഷത്തിെൻറ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് ഫുഡ് ട്രക്ക്, ഫുഡ് കിയോസ്ക് രാവുകൾ ഒരുക്കി.റാംലി മാൾ, ദാന മാൾ, ഹിദ്ദ് എന്നിവിടങ്ങളിലാണ് റമദാൻ നൈറ്റ്സ് ഫെസ്റ്റിവൽ ആരംഭിച്ചത്. ഇൗദ് അവധി ദിനങ്ങൾ ഉൾപ്പെടെ മേയ് 16 വരെയാണ് ആഘോഷം നീളുക. ഇൗ ദിവസങ്ങളിൽ കാർ പാർക്കിങ് സ്ഥലത്ത് വിവിധതരം ലൈറ്റിങ് വിസ്മയങ്ങളും ഒരുക്കിയിട്ടുണ്ട്.
ലബനാൻ, മെക്സികോ, തായ്ലൻഡ്, അമേരിക്ക, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷണം ആസ്വദിക്കാനും കഴിയും.പ്രവേശനം സൗജന്യമാണ്. കോവിഡ് പ്രോേട്ടാകോൾ പാലിച്ചാണ് ആഘോഷം ഒരുക്കിയതെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.

