റമദാൻ ജേണൽ പ്രകാശനം ചെയ്തു
text_fieldsമനാമ: കൗമാര വിദ്യാർഥികൾക്കായി ടീൻ ഇന്ത്യ ബഹ്റൈൻ തയാറാക്കിയ റമദാൻ ജേണൽ പ്രകാശനം ചെയ്തു. ചാർട്ടുകളും പ്രാർഥനകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടീൻ ഇന്ത്യ രക്ഷാധികാരി സുബൈർ എം.എം ടീൻ ഇന്ത്യ ബോയ്സ് പ്രസിഡന്റ് മുഹമ്മദ് നോഷിന് നൽകി റമദാൻ ജേണൽ പ്രകാശനം ചെയ്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായ അവ്വാബ് സുബൈർ, മുഹമ്മദ് റയാൻ, സഫ ശാഹുൽ ഹമീദ്, ഫിൽസ ഫൈസൽ, ആയിശ നദ്വ, അഫ്നാൻ ശൗക്കത്തലി, ആമിർ മുഹ്യുദ്ദീൻ, തഹിയ്യ ഫാറൂഖ്, മുഹമ്മദ് ഈസ, സജ്വ സജീർ, ഹുസ്ന തുടങ്ങിയവരും ചടങ്ങിൽ പങ്കുചേർന്നു. ഫ്രൻഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ സഈദ് റമദാൻ നദ്വി, ജമാൽ നദ്വി, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ കെ, ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, ടീൻ ഇന്ത്യ വനിതവിഭാഗം കൺവീനർ ലുലു പറളി സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

