സത്യവിശ്വാസികളുടെ വസന്തകാലമാണ് റമദാൻ - സുബൈർ എം.എം
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സംഗമത്തിൽ പ്രസിഡന്റ് സുബൈർ എം.എം മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ലോകത്തെങ്ങുമുള്ള സത്യവിശ്വാസികളുടെ വസന്തകാലമാണ് വിശുദ്ധ റമദാനെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം പറഞ്ഞു. റമദാനിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ പ്രവർത്തകരോട് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റമദാനിലെ ഓരോ നിമിഷങ്ങളും കൂടുതൽ ഫലപ്രദമാക്കാനുള്ള ആലോചനകളും ആസൂത്രണങ്ങളും ഉണ്ടാവണം.
നോമ്പിലൂടെ ജീവിതത്തിൽ കൂടുതൽ സൂക്ഷ്മത കൈവരിക്കാൻ സാധിക്കണം. ഒരു വിശ്വാസിയുടെ തന്റെ നാഥനുമായുള്ള ആത്മബന്ധത്തെ കൂടുതൽ ദൃഢീകരിക്കാനുള്ള അവസരമാണ് ഇനി വരാനിരിക്കുന്നത്. നന്മകളിൽ തന്റെ സഹപ്രവർത്തകനോട് മത്സരിക്കണം.
വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ പുനഃസംവിധാനിക്കണം. കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുകയും അവരെ ചേർത്ത് പിടിക്കുകയും വേണം. കുടുംബത്തോടൊപ്പം ഏറ്റവും പ്രയോജനകരമായ രീതിയിൽ വിശുദ്ധമാസത്തെ ഉപയോഗപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് ജമാൽ നദ്വി, അലി അൽത്താഫ്, അബ്ദുറഹീം ഇടുക്കി, എക്സിക്യൂട്ടിവ് അംഗം ഖാലിദ് സി എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

