Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം; പ്ര​കാ​ശ​തീ​രം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം; പ്ര​കാ​ശ​തീ​രം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം പോ​സ്റ്റ​ർ കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

മ​നാ​മ: റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ ന​ട​ത്തു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 13, 14 തീ​യ​തി​ക​ളി​ലാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​കാ​ശ​തീ​രം- ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ബ​ഹ്റൈ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് നാ​ഷ​ന​ൽ, റീ​ജ​ൻ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

മു​ഹ​റ​ഖ് സു​ന്നി സെ​ന്റ​റി​ൽ ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, റി​ഫ സു​ന്നി സെ​ന്റ​റി​ൽ സു​ലൈ​മാ​ൻ ഹാ​ജി, മ​നാ​മ സു​ന്നി സെ​ന്റ​റി​ൽ അ​ബ്ദു​റ​ഹ്മാ​ൻ മു​സ്‍ലി​യാ​ർ, ഗു​ദൈ​ബി​യ സു​ന്നി സെ​ന്റ​റി​ൽ അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ഇ​സാ​ടൗ​ണി​ൽ ഉ​സ്മാ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​റ​ഹിം സ​ഖാ​ഫി (സ​ൽ​മാ​ബാ​ദ്), ന​സീ​ഫ് അ​ൽ ഹ​സ​നി (ഉ​മ്മു​ൽ ഹ​സം), ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി (ഹ​മ​ദ് ടൗ​ൺ), മ​ൻ​സൂ​ർ അ​ഹ്‌​സ​നി (സി​ത്ര) എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ പ​ഠ​ന പാ​രാ​യ​ണ മ​ത്സ​ര​മാ​യ തി​ലാ​വ​യി​ൽ ബ​ഹ്റൈ​നി​ലെ 11 മ​ദ്റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം, ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം, ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, സ​കാ​ത് ഡ്രൈ​വ്, സ്റ്റു​ഡ​ന്റ്സ് ഇ​ഫ്താ​ർ, സൗ​ഹൃ​ദ സം​ഗ​മം, റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തി​ലാ​വ-​ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം, ഈ​ദ് സം​ഗ​മം, റീ​ജ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ദി​യ വി​മ​ൻ​സ് അ​ക്കാ​ദ​മി, സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Ramadan is the month of holiness; Prakashtheeram releases poster
Next Story