‘റമദാനെ വരവേൽക്കാം’ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsയൂത്ത് ഇന്ത്യ ബഹ്റൈൻ റമദാനെ വരവേൽക്കാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണം
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ പ്രവർത്തകർക്ക് വേണ്ടി ‘റമദാനെ വരവേൽക്കാം’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ജിലെ യൂത്ത് സെന്ററിൽ നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക ജീവിതത്തിൽനിന്നും മാതൃക സ്വീകരിച്ച് ജീവിതവിശുദ്ധി കൈവരിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്നതാണ് റമദാൻ.
ഭൗതികമായ വിഭവങ്ങളുടെ തോത് കുറച്ചുകൊണ്ട്, ആത്മീയമായ വിഭവങ്ങളുടെ അളവ് വളർത്തിക്കൊണ്ടുവരാനാണ് നോമ്പ് നമ്മെ ശീലിപ്പിക്കുന്നത്. ഭക്ഷണ മേളയല്ല, അറിവും പ്രാർഥനകളുമാണ് റമദാന്റെ മുഖമുദ്രയെന്ന് അദ്ദേഹം ഓർമപ്പെടുത്തി. അജ്മൽ ഷറഫുദ്ദീൻ ഖുർആൻ ദർസ് നടത്തി. പ്രസിഡന്റ് വി.കെ. അനീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുനൈദ് കായണ്ണ നന്ദി പറഞ്ഞു. സിറാജ്, ഫാജിദ്, മിൻഹാജ്, സാജിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

