റമദാൻ 2026: മികച്ച ഓഫറുകളും സമ്മാനങ്ങളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsറമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വ്യവസായ മന്ത്രി
മനാമ: വമ്പിച്ച ഓഫറുകളും ആനുകൂല്യങ്ങളുമായി റമദാനെ വരവേൽക്കാനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കൾക്കായി പ്രൈസ് ലോക്ക് പദ്ധതിയടക്കം സജ്ജമാക്കിയാണ് ലുലു റമദാനെ കാത്തിരിക്കുന്നത്. ബഹ്റൈൻ വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. റമദാൻ കാലയളവിൽ 50ഓളം അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് ലുലു അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. സാധനങ്ങളുടെ വില മാറ്റമില്ലാതെ നിലനിർത്തുന്നതിലൂടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഇത് നൽകുക.
കൂടാതെ ‘ഹാപ്പിനസ്’ കസ്റ്റമേഴ്സിന് 6 ആഡംബര ജെറ്റൂർ ടി2 കാറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഏതെങ്കിലും ലുലു ഔട്ട്ലെറ്റിൽനിന്ന് 5 ദീനാറിന് ഷോപ്പിങ് നടത്തുന്നവർക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. പഴങ്ങൾ, പച്ചക്കറികൾ, ചോക്ലറ്റുകൾ, നട്സ്, ഇറച്ചി വിഭവങ്ങൾ എന്നിവക്ക് പുറമെ ഫാഷൻ വസ്ത്രങ്ങൾക്കും പെർഫ്യൂമുകൾക്കും പ്രത്യേക റമദാൻ വിലക്കുറവ് ലഭ്യമാകും.
റമദാന്റെ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിൽ ലുലു ഗ്രൂപ് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിനും ഈ റമദാൻ കൂടുതൽ സന്തോഷകരവും ലാഭകരവുമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലുലു റീട്ടെയിൽ ബഹ്റൈൻ ഡയറക്ടർ ജുസർ രൂപവാല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

