Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉത്തർ പ്രദേശിലെ ആസിഫ്​...

ഉത്തർ പ്രദേശിലെ ആസിഫ്​ അലി എന്ന കർഷക​െൻറ വീട്ടിൽ

text_fields
bookmark_border
ഉത്തർ പ്രദേശിലെ ആസിഫ്​ അലി എന്ന കർഷക​െൻറ വീട്ടിൽ
cancel

ഞാൻ ത​ൃശൂർ  എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥിനിയായിരുന്നപ്പോൾ നാഷണൽ സർവീസ്​ സ്​കീമി​​​​െൻറ യൂനിറ്റ്​ സെക്രട്ടറിയായിരുന്നു. ആ സമയത്താണ്​ വിവിധ സർവകലാശാലകളിലെ കുട്ടികൾക്കായി ഒരു ദശദിന ക്യാമ്പ്​ ഉത്തർപ്രദേശിലെ മീററ്റ്​ ഗാന്​ധി ആശ്രമത്തിൽ നടക്കുന്നതും അതിൽ പ​െങ്കടുക്കാനായി അവസരം ലഭിക്കുന്നത​ും. ക്യാമ്പി​​​​െൻറ ആദ്യ ദിവസങ്ങൾ രസകരമായിരുന്നു.

വിവിധ ഇന്ത്യൻ വിദ്യാർഥികളുമായുള്ള സൗഹൃദം കൂടിയായപ്പോൾ മറക്കാനാകാനാകാത്ത അനുഭവങ്ങളായി. അഞ്ചാറ്​ ദിവസങ്ങൾ കഴിഞ്ഞു. ഇനി ക്യാമ്പ്​ അംഗങ്ങൾക്ക്​ അവിടെയുള്ള കർഷരുടെ വീടുകളിൽ പോയി താമസിക്കാം​. ഗാന്​ധി ആശ്രമത്തിലെ അംഗങ്ങളായ കർഷകർ വന്നിട്ടുണ്ട്​. ആരുടെ കൂടെ പോകണമെന്ന്​ ക്യാമ്പ്​ അംഗങ്ങൾക്ക്​ തീരുമാനിക്കാം. കർഷരുടെ പേരുകൾ വിളിച്ച്​ തുടങ്ങി. താൽപ്പര്യം തോന്നുന്ന കുട്ടികൾ മുന്നോട്ട്​ വന്നുകൊണ്ടിരുന്നു. കർഷകരുടെ സഹവാസത്തിലൂടെ ഭാരതത്തി​​​​െൻറ വൈവിദ്ധ്യം അറിയുക എന്നതായിരുന്നു ലക്ഷ്യം. ഒടുവിൽ ഒരു കർഷക​​​​െൻറ പേര്​ വിളിച്ചപ്പോൾ അയ്യാൾ നിറഞ്ഞ പുഞ്ചിരിയോടെ മുന്നോട്ടുവന്നു. എന്നാൽ കുട്ടികളുടെ ഭാഗത്തുനിന്ന്​ ഒരു പ്രതികരണവ​ും ഉണ്ടായില്ല. കുറച്ച്​ നേരം കൂടി ക്യാമ്പി​​​​െൻറ സംഘാടകരും അയ്യാളും പ്രതീക്ഷയോടെ നിന്നു. ആ മനുഷ്യ​​​​െൻറ മുഖം മ്ലാനമായി. ഇനി അടുത്ത പേരു വിളിക്കാമെന്നായി സംഘാടകർ. ഉടൻ ഞാൻ എഴുന്നേറ്റ്​ അദ്ദേഹത്തിനൊപ്പം പോകാമെന്ന്​ അറിയിച്ചു. ആ കർഷക​​​​െൻറ പേര്​ ആസിഫ്​ അലി എന്നായിരുന്നു. എന്നാൽ എനിക്ക്​ കുറച്ച്​ ആശങ്കകൾ ഉണ്ടായിരുന്നു. അന്ന്​ ഇന്നത്തെപോലെ വാർത്ത വിനിമയ മാർഗങ്ങൾ തീരെ കുറവ്​. അപരിചിതനായ മറ്റൊരു മതവിശ്വാസിയുടെ വീട്ടിലുള്ള താമസത്തെ കുറിച്ച​ുള്ള ചില ആശങ്കകൾ മനസിലുയർന്നുകൊണ്ടിരുന്നു. 

എന്നാൽ അതൊന്നും പ്രകടിപ്പിക്കാതെ അദ്ദേഹത്തിനൊപ്പം വീട്ടിലേക്ക്​ പോയി. മനോഹരമായ ഒരു ഗ്രാമത്തിലേക്കാണ്​ ആസിഫ്​ എന്നെ കൂട്ടിക്കൊണ്ടുപോയത്​. വഴികളിൽ പ്രായഭേദമില്ലാതെ എല്ലാവരും അദ്ദേഹത്തെ വണങ്ങുന്നു. വീടും വൃത്തിം വെടിപ്പും ഭംഗിയുള്ളതുമായ ഒരു വലിയ വീടി​​​​െൻറ അതിഥി മുറി എന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ദിവസം വീട്ടിലുള്ളവർ ബഹുമാനത്തോടെ അകന്ന്​ നിന്നതേയുള്ളൂ. ആസഫ്​ അലി മാത്രം വിനയത്തോടെ എന്താവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുതെന്ന അപേക്ഷയോടെ വിളിപ്പുറത്തുണ്ടായിരുന്നു.  ആ രാത്രി സുഖമായി ഉറങ്ങി. രാവിലെ പ്രാഥമിക കൃത്യങ്ങൾക്കുശേഷം എ​​​​െൻറ മുന്നിലേക്ക്​ കുറച്ച്​ പാത്രങ്ങളിൽ കുട്ടികൾ ഏതോ വിഭവങ്ങൾ കൊണ്ടുവന്നു. എന്താണന്ന്​ ചോദിച്ചപ്പോൾ ‘ഇത്​ സുഹൂറി​​​​െൻറ ബാക്കിയാണ്​. നിങ്ങൾക്കുള്ള പ്രാതൽ’എന്ന്​ മറുപടി. അപ്പോഴാണ്​ ഞാൻ മനസിലാക്കുന്നത്​ മുസ്​ലീങ്ങളുടെ നോമ്പുകാലമാണിതെന്ന്​. അപ്പോൾ പകൽ സമയത്ത്​ ഞാനും ഒന്നും കഴിക്കില്ലെന്ന്​ തീരുമാനിച്ചു. സന്​ധ്യക്ക്​ ഞങ്ങൾ എല്ലാവരും കൂടി നോമ്പ്​ തുറന്നു. അപ്പോഴേക്കും വീട്ടിലുള്ളവർ എല്ലാവരുമായി ഞാൻ കൂടുതൽ അടുത്തിരുന്നു. അവർ എന്നെ ഭക്ഷണം കഴിപ്പിക്കാൻ മത്​സരിച്ചു.

പിന്നെയാണ്​ അറിയുന്നത്​ ആസിഫ്​ അലി ആ ഗ്രാമത്തലവനും അവിടെയുള്ള കോളജിലെ അധ്യാപകനുമാണ്​. മാത്രമല്ല ആസിഫി​​​​െൻറ സഹോദരൻ നമ്മുടെ തിരുവനന്തപുരം തുമ്പ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്​ത്രഞ്​ജൻ ആയിരുന്നു. വിദ്യാസമ്പന്നരും ഗാന്​ധിയൻമാരുമായിരുന്നു ആ കുടുംബത്തിലുള്ളവർ. ഭക്ഷണ കാര്യത്തിൽപോലും അതെല്ലാം കൃത്യമായിരുന്നു. ആസിഫ്​ അലിയുടെ പേര്​ വിളിച്ചപ്പോൾ മറ്റാരും അദ്ദേഹത്തിനൊപ്പം പോകാതിരുന്നത്​ ഒരുതരത്തിൽ ഭാഗ്യമായി എന്ന്​ തോന്നി. കാരണം അത്രയും അപൂർവ്വവും ഹൃദയത്തിൽ തങ്ങിനിൽക്കുന്നതുമായ അനുഭവങ്ങളാണ്​ എനിക്ക്​ ലഭിച്ചത്​. മടങ്ങിവന്നശേഷം ഞാൻ അദ്ദേഹത്തിന്​ കത്തെഴുതി. എനിക്ക്​ വൈകാതെ മറുപടി വന്നു. സഹോദര എന്ന്​ തുടങ്ങുന്ന വടിവൊത്ത അക്ഷരങ്ങളിലുളള കത്ത്​. എനിക്ക്​ അവിടെ എന്തെങ്കിലും ബുദ്ധിമുട്ട്​ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ​േചാദിക്കുന്നു എന്ന്​ ഇടക്കിടെ അദ്ദേഹം ആവർത്തിക്കുന്നുണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, ഉണ്ടായത്​ ജീവിതത്തിൽ മറക്കാൻ കഴിയാത്ത സാഹോദര്യം കലർന്ന നിമിഷങ്ങളായിരുന്നു എന്ന്​ ഞാൻ മറ​ുപടിയും എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsramadan 2018
News Summary - ramadan 2018-bahrain-gulf news
Next Story