ആലിയിലെ സ്നേഹം കൊണ്ട് പൊതിയുന്ന സഹോദരൻമാർ
text_fieldsബഹ്ൈറനിൽ എത്തിയപ്പോൾ ആലിയെന്ന സ്ഥലത്തായിരുന്നു ആദ്യം ജോലി ചെയ്തത്. എനിക്ക് അവിടെ കിട്ടിയത് സഹപ്രവർത്തകരായി വടക്കൻ കേരളത്തിലെ കുറെ മുസ്ലീം സഹോദരൻമാരെയായിരുന്നു. ഞാൻ ജനിച്ചുവളർന്ന ചെങ്ങന്നൂരിനടുത്ത് പിരളശ്ശേരി എന്ന ഗ്രാമത്തിൽ ഇസ്ലാംമത വിശ്വാസികൾ തീരെ ഇല്ലായിരുന്നു. എന്നാൽ മുസ്ലീം പള്ളിയും ബാങ്ക് വിളിയും ഏറെ പരിചിതവുമായിരുന്നു. നാല് കീലോമീറ്റർ അകലെ ഞാൻ പഠിച്ചിരുന്ന സ്കൂളിനടുത്ത് ഒരു മസ്ജിദും അവിടെനിന്ന് കേൾക്കുന്ന നിസ്കാര ശബ്ദങ്ങളും ഇപ്പോഴും മനസിൽ നിറഞ്ഞുനിൽക്കുന്നു. സ്കൂളിൽ മുസ്ലീങ്ങളായ കൂട്ടുകാരും ഉണ്ടായിരുന്നു.
അവർ റമദാൻ കാലത്ത് നോമ്പ് എടുക്കാറുള്ളതും ഒാർമയുണ്ട്. എന്നിരുന്നാലും അവരുടെ പ്രാർഥനകളെയോ വിശ്വാസങ്ങളെ കുറിച്ചോ കൂടുതൽ അറിയില്ലായിരുന്നു. ബഹ്റൈനിൽ ജോലിക്ക് വന്നപ്പോൾ കിട്ടിയ ആ സഹോദരൻമാരുടെ ഉൗഷ്മളമായ സ്നേഹം എനിക്ക് ലഭിച്ച വലിയൊരു അനുഭവമായിരുന്നു. സ്നേഹംകൊണ്ട് പൊതിയുന്ന കൂട്ടുകാർ എന്നാണ് ഞാൻ അവരെ വിേശഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ആ ദിവസങ്ങളിലാണ് ഇൗ പുണ്യമാസത്തിെൻറ പ്രത്യേകതകളെപറ്റി കൂടുതലറിഞ്ഞത്. റമദാൻ മാസത്തിൽ നോമ്പ്തുറക്കാൻ ഇൗ മധ്യതിരുവിതാകൂറുകാരൻ നസ്രാണിയെയും അവർ സ്നേഹത്തോടെ ഒപ്പം കൂട്ടി.
പ്രായത്തിൽ കുറഞ്ഞിരുന്നിട്ടും എന്നെ അവർ അച്ചായനെന്ന് വിളിക്കുകയും വടക്കൻ കേരളത്തിെൻറ തനത് രുചികളിലൂടെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ശക്തമായ ഉഷ്ണകാലത്തും ദീർഘമായ മണിക്കൂറുകൾ ഭക്ഷണപാനീയങ്ങളുമില്ലാതെ നോമ്പ് നോൽക്കുന്നത് അത്ഭുതമായി േതാന്നിയിട്ടുണ്ട്. മനസും ശരീരവും ശുദ്ധീകരിക്കപ്പെടുന്ന പുണ്യദിനങ്ങളാണല്ലോ നോമ്പുകാലം.കുറച്ചുകാലത്തിന് ശേഷം ആലിയെന്ന സ്ഥലത്തുനിന്ന് ജോലിയുടെ സൗകര്യാർഥം മാറിയെങ്കിലും അവിടെയുള്ള നോമ്പുതുറകളും സ്നേഹബന്ധങ്ങളും മനസിൽ മായാതെനിൽക്കുന്നു. ഇഫ്താർ സംഗമങ്ങളിലൂടെ റമദാെൻറ സൗന്ദര്യവും പ്രാധാന്യവും സഹോദര്യവും ഒാരോ നോമ്പുകാലങ്ങളിലും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏവർക്കും സ്നേഹംനിറഞ്ഞ റമദാൻ ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
