രാജു നാരായണസ്വാമിയെ ആദരിച്ചു
text_fieldsബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗങ്ങൾ രാജു നാരായണസ്വാമിയെ ആദരിക്കുന്നു
മനാമ: ബഹ്റൈനിൽ ഹ്രസ്വസന്ദർശനം നടത്തുന്ന കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു. മലപ്പുറം ജില്ലയിൽ ഔദ്യോഗിക ചുമതലയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത ഹൃദ്യമായ അനുഭവങ്ങൾ അദ്ദേഹം ബി.എം.ഡി.ഫ് ഭാരവാഹികളുമായി പങ്കുവെച്ചു.
ഭാരവാഹികളായ ആക്ടിങ് പ്രസിഡൻറ് റംഷാദ് അയിലക്കാട്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, വൈസ് പ്രസിഡൻറുമാരായ സകരിയ്യ പൊന്നാനി, മുനീർ വളാഞ്ചേരി, എൻറർടെയ്ൻമെൻറ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ റസാക്ക് പൊന്നാനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

