രാജു നാരായണസ്വാമിക്ക് സ്വീകരണം
text_fieldsസ്റ്റുഡൻസ് ഗൈഡൻസ് ഫോറം, എജുപാർക്ക് ഭാരവാഹികൾ സംഘടിപ്പിച്ച വാർത്തസമ്മേളനം
മനാമ: ഹ്രസ്വ സന്ദർശനത്തിനെത്തുന്ന സംസ്ഥാന പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമിക്ക് സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും എജുപാർക്കും സംയുക്തമായി സ്വീകരണം നൽകും. വ്യാഴാഴ്ച വൈകീട്ട് എട്ടിന് സെഗയ്യ എജുപാർക്ക് സമുച്ചയത്തിലാണ് പരിപാടി. പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തനകനുമായ കെ.ജി. ബാബുരാജ് അനുമോദന സമ്മേളനത്തിൽ മുഖ്യാതിഥിയാകും. സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിക്കും.
സ്റ്റുഡൻസ് ഗാർഡൻസ് ഫോറം എജു പാർക്കുമായി സഹകരിച്ച് ‘മിനി മാത്ത് ഒളിമ്പ്യാഡ്’ഏഴ്, എട്ട് തീയതികളിൽ സംഘടിപ്പിക്കും. വിവിധ സ്കൂളുകളിൽ നിന്നായി 50 ഓളം കുട്ടികൾ പങ്കെടുക്കുന്ന പരിപാടി ഗണിതത്തിലുള്ള കുട്ടികളുടെ മികവ് തിരിച്ചറിയാനുള്ള അവസരമാണെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചെയർമാൻ എബ്രഹാം ജോൺ, എജുപാർക്ക് ഡയറക്ടർമാരായ മുഹമ്മദ് ബഷീർ, സക്കറിയ, റിജിന ഇസ്മായിൽ, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് വിദ്യാധരൻ, സ്റ്റുഡൻസ് ഗൈഡൻസ് ഫോറം സഹകാരികളായ ഹരീഷ് നായർ, സയിദ് ഹനീഫ്, വിജയ് വിജയകുമാർ, റിച്ചാർഡ് കൊന്നക്കൽ ഇമ്മാനുവേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

