രാജ്നാഥ് സിങ്ങിന്‍െറ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും
text_fieldsമനാമ: ഇന്ത്യയുടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥസംഘം മന്ത്രിയെ അനുഗമിക്കും.
സന്ദര്‍ശനവേളയില്‍ രാജ്നാഥ് സിങ് ബഹ്റൈന്‍ മന്ത്രിമാരുമായും ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തും.
ഇന്ന് വൈകീട്ട് 7.30ന് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം ഇന്ത്യന്‍ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യും. 24ന് ബാബുല്‍ബഹ്റൈന് സമീപം നടക്കുന്ന പരിപാടിയിലും അദ്ദേഹം സംബന്ധിച്ചേക്കും. ഇന്ന് വൈകീട്ടുള്ള പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ച് കേരളീയ സമാജം അംഗങ്ങള്‍ക്കും ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്കും ഫോണ്‍ മെസേജ് അയച്ചിട്ടുണ്ട്.
ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന രാജ്നാഥ് സിങ്ങിന്‍െറ ബഹ്റൈന്‍ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. ബഹ്റൈന്‍ നേതൃത്വവുമായി അദ്ദേഹം അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഭീകരത, തീവ്രവാദം, കുറ്റവാളികളെ പിടികൂടല്‍ തുടങ്ങിയ വിഷയങ്ങളില്‍ സജീവ ചര്‍ച്ച നടക്കും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫആല്‍ ഖലീഫ എന്നിവരെ രാജ്നാഥ് സിങ് കാണുന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പുകള്‍ ഒന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
