Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രേക്ഷകർ...

പ്രേക്ഷകർ അംഗീകരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം –രജിഷ വിജയൻ

text_fields
bookmark_border
പ്രേക്ഷകർ അംഗീകരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം –രജിഷ വിജയൻ
cancel
camera_alt???? ?????
മനാമ: സ്​റ്റേജ്​ ഷോകളുടെയും ഷോർട്ട്​ ഫിലിമുകളുടെയും ഭാഗമായിരുന്നപ്പോഴും സിനിമയായിരുന്നു എന്നും ത​​െൻറ സ്വപ്​നമെന്ന്​ ഇൗ വർഷത്തെ മികച്ച നടിക്കുള്ള പുരസ്​കാരം നേടിയ രജിഷ വിജയൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ഒരു സിനിമയിലെങ്കിലും ജനം അംഗീകരിക്കുന്ന കഥാപാത്രമാവുക എന്നതാണ്​ ആഗ്രഹമെന്നും അവർ പറഞ്ഞു. 
ബഹ്​റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്​ഘാടനത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു രജിഷ. 
അപ്രതീക്ഷിതമായാണ്​ സിനിമയിലെത്തിയത്​. ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന സിനിമയുടെ സംവിധായകൻ റഹ്​മാൻ ഖാലിദിനെ നേരത്തെ പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരു സിനിമ ചെയ്യുന്നു​, അതിലേക്ക്​ നടിയെ വേണമെന്ന്​ തന്നോട്​ ആവശ്യപ്പെടുകയും ചെയ്​തു. പലരെയും പരിചയപ്പെടുത്തി. എന്നാൽ ആരെയും അദ്ദേഹത്തിന്​ ഇഷ്​ടമായില്ല. ‘എലിസബത്ത്​’ എന്ന കഥാപാത്രത്തി​​െൻറ സവിശേഷതകൾ ഒരു കുട്ടിയിലും കണ്ടെത്താനായില്ലെന്നിരിക്കെ അവസാനമാണ്​ തന്നെ വിളിച്ച്​ ടെസ്​റ്റ്​ നടത്തിയത്​. അങ്ങനെയാണ്​ വഴി തെളിഞ്ഞത്​.
കെ.പി.എ.സി ലളിത, രേവതി, ഉർവശി തുടങ്ങിയവരുടെ അഭിനയം കാണു​േമ്പാൾ വല്ലാത്ത ആകർഷണം തോന്നിയിട്ടുണ്ട്​. അവരെല്ലാം മാതൃക തന്നെയാണ്​. എന്നാൽ ആരെയും അനുകരിക്കാൻ ശ്രമിക്കില്ല. അവരെ​ ജനങ്ങൾ സ്​നേഹിക്കുന്നതിന്​ കാരണം ചെയ്​ത ശ്രദ്ധേയ വേഷങ്ങളാണ്​. അത്തരം വേഷങ്ങൾ ലഭിക്കണം. 
പുരസ്​കാരം ലഭിച്ച സിനിമയിലെ കഥാപാത്രത്തി​​െൻറ പേരായ ‘എലി’ എന്ന്​ വിളിച്ച്​ പ്രായഭേതമന്യേ പലരും ഫോൺ ചെയ്യുകയും സംസാരിക്കുകയും ചെയ്യാറുണ്ട്​. അതാണ്​ വലിയ പുരസ്​കാരം. അറ്റമില്ലാതെ സിനിമകൾ ചെയ്യണം എന്ന്​ ആഗ്രഹമില്ല. ചെയ്യുന്ന കഥാപാത്രങ്ങൾ ജനം ഒാർമിക്കുന്നതാകണം.
ആദ്യമായി അഭിനയിക്കുന്ന സിനിമയിൽ തന്നെ പുരസ്​കാരം ലഭിക്കുക എന്നത്​ സിനിമ ചരിത്രത്തിൽ കുറവാണ്​. അത്​ ഭാഗ്യമായാണ്​ കരുതുന്നത്​. സിനിമ കൂട്ടായ പ്രവർത്തനമാണ്​.
 സിനിമ ഉണ്ടാക്കുന്നതി​​െൻറ ബുദ്ധിമുട്ട്​ നേരിട്ടനുഭവിച്ചതുകൊണ്ട്​ ഒരുപാട് പേരുടെ വിയർപ്പി​​െൻറയും കഠിനാധ്വാനത്തി​​െൻറയും ശ്രമഫലമാണതെന്ന തിരിച്ചറിവുണ്ടായി. മു​െമ്പാക്കെ റിലീസി​​െൻറ അന്നുതന്നെ ആ സിനിമയുടെ സീഡി വാങ്ങി കണ്ടിട്ടുണ്ട്​. ഇന്ന്​ അത്​ തെറ്റാണെന്ന്​ തിരിച്ചറിഞ്ഞു. സിനിമയിൽ എളുപ്പമുള്ളത്​ അഭിനയം മാത്രമാണ്​.
അഭിനയിക്കുന്നവർക്ക്​ കാറിൽവന്ന്​ അഭിനയിച്ച്​ തിരിച്ചുപോയാൽ മതി. എന്നാൽ അതിന്​ പിന്നിലുള്ള ഒരുപാട്​ പേരുടെ കഠിന പ്രയത്​നങ്ങൾ കൊണ്ടാണ്​ സിനിമയെന്ന കലാരൂപം രൂപപ്പെടുന്നത്​. 
ഒരു സിനിമ ചെയ്​ത്​ കഴിയുന്നതോടെ അതിലെ കഥാപാത്രം മനസിൽ നിന്ന്​ കുടിയിറങ്ങണം.  ഒരു കഥാപാത്രം കഴിഞ്ഞാൽ മറ്റൊന്നാവണം. അങ്ങിനെ ചിന്തിക്കാനാണ്​ ഇഷ്​ടം. ‘എല്ലാം ഒരുപോലെ’ എന്ന്​ പ്രേക്ഷകർ പറയരുത്​. മലയാള സിനിമയിൽ നിരവധി നടിമാർ വ്യത്യസ്​ത വേഷങ്ങൾ ചെയ്യുന്നുണ്ട്​. ‘കിലുക്ക’ത്തിലെ രേവതിയല്ല, ‘ദേവാസുര’ത്തിലെ രേവതി. ‘മണിച്ചിത്രത്താഴി’ലെ ശോഭനയല്ല, ‘തേൻമാവിൻ കൊമ്പത്തി’ലെ ശോഭന. ഇങ്ങനെ മാറ്റങ്ങൾക്കുവേണ്ടിയുള്ള തയാറെടുപ്പുകൾ കൂടി താൻ നടത്തുന്നുണ്ടെന്ന്​ രജിഷ പറഞ്ഞു.
1980^95 വരെയുള്ള കാലഘട്ടത്തിലെ സ്​ത്രീ കഥാപാത്രങ്ങൾ വളരെ സ്​ട്രോങ്ങാണ്​. നായകനൊപ്പം നിൽക്കുന്ന സ്​ത്രീ കഥാപാത്രങ്ങൾ. ഇപ്പോൾ അങ്ങിനെയുള്ള റോളുകൾ കുറവാണ്​.കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങൾ ആവശ്യപ്പെടുന്നവരാണ്​ പ്രേക്ഷകർ. അതുകൊണ്ടുതന്നെ സിനിമകൾക്ക്​ കാലഘട്ടങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്​. 
ടെക്​നോളജിയായാലും ചിത്രീകരണത്തിലായാലും മാറ്റങ്ങൾ വേണം. എന്നും ആക്​ഷൻ പടങ്ങളും കണ്ണീർ പടങ്ങളും ഉണ്ടായാൽ ജനങ്ങൾക്ക്​ മടുപ്പുണ്ടാകും. 
ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഒാരോ കാലഘട്ടങ്ങളിലും അത്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സിനിമകളെ ‘ന്യൂജെൻ’ എന്ന്​ പേരിട്ട്​ വിളിക്കുന്നത്​ എത്രത്തോളം ശരിയാണെന്ന്​​ അറിയില്ല. പല വിഷയങ്ങളുമായി യാഥാർഥ്യം  ഉൾകൊണ്ടുള്ള സിനിമകൾ വരുന്നുണ്ട്​. 
മലയാള സിനിമ കലാമൂല്യത്തി​​െൻറ കാര്യത്തിൽ മുന്നേറുകയാണെന്നതിൽ സംശയമില്ല. ഇനിയും നല്ല സിനിമയുടെ ഭാഗമാകുകയെന്നതാണ്​ ആ​ഗ്രഹമെന്നും രജിഷ വിജയൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - rajisha2
Next Story