Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ നീതിപീഠം...

ബഹ്​റൈൻ നീതിപീഠം തുണയായി; റജി വർഗീസി​െൻറ പോരാട്ടം വിജയിച്ചു

text_fields
bookmark_border
ബഹ്​റൈൻ നീതിപീഠം തുണയായി; റജി വർഗീസി​െൻറ  പോരാട്ടം വിജയിച്ചു
cancel

മനാമ: ഒടുവിൽ നീതിതേടി റജി വർഗീസ്​ നടത്തിയ പോരാട്ടം ഫലം കണ്ടു. കൊള്ള പലിശക്കാരനായ മലയാളിയുടെ കെണിയിൽപ്പെട്ട്​ ജീവിതം തകർന്നപ്പോഴാണ്​ പത്തനംതിട്ട സ്വദേശിയായ റജിവർഗീസ്​ കോടതിയെ ശരണം പ്രാപിച്ചത്​. സ്വന്തമായി അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള പണമില്ലാത്തതിനെ തുടർന്ന്​ കോടതിയുടെ അനുവാദ​േത്താടെ സ്വന്തമായി കേസ്​ വാദിച്ചാണ്​ റജി നിരപരാധിത്വം തെളിയിച്ചത്​.

കഴിഞ്ഞ 26 വർഷമായി ബഹ്​റൈൻ പ്രവാസിയായ റജി, സാമ്പത്തിക പ്രതിസന്​ധിയെ തുടർന്നാണ്​ 2013 ൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ കൂടിയായ കൊല്ലം സ്വദേശിയിൽനിന്ന്​ 3600 ദിനാർ പലിശക്ക്​ വാങ്ങിയത്​. മാസം 360 ദിനാർ പലിശ നിരക്കിൽ മൂന്നുവർഷങ്ങളെടുത്ത്​ 12000 ത്തോളം ദിനാർ അടച്ചുതീർത്തു. എന്നാൽ കാശ് കൊടുക്കാൻ താമസിച്ചപ്പോൾ കൊല്ലം സ്വദേശിയായ പ്രവാസി ആളുകളെയും കൂട്ടി വന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ത​​െൻറ പാസ്പോർട്ട്‌ പിടിച്ചുവെക്കുകയും ചെയ്​തായി റജി പറയുന്നു. കൂടാതെ ഭീഷണിപ്പെടുത്തി 2700 ദിനാറി​​െൻറ ടൊയോട്ട കാമ്രി കാർ അയാളുടെ പേരിൽ എഴുതിവാങ്ങി. അതോടൊപ്പം ഒരു ബ്ലാങ്ക് ചെക്കും ഒപ്പിട്ടു വാങ്ങി.

പിന്നീടൊരിക്കൽ തനിക്ക് നാട്ടിൽ പോകേണ്ട അത്യാവശ്യം വന്നപ്പോൾ പാസ്പോർട്ട്‌ തിരിച്ചു നൽകാതെ യാത്ര മുടക്കി. ഇതിനെ തുടർന്ന്​ ചില സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 4000 ദിനാർ കൂടി കൊടുത്താൽ പാസ്​പോർട്ടും ചെക്കും തിരിച്ചു തരാം എന്ന ധാരണയിൽ 4000 ദിനാർ കൊടുക്കാനുണ്ട് എന്ന് രേഖാമൂലം എഴുതിക്കൊടുത്തു. അതിനു ശേഷം ആ രേഖ ഉപയോഗിച്ച് അയാൾ ത​​െൻറ പേരിൽ കോടതിയിൽ കേസ് കൊടുക്കുകയും യാത്ര നിരോധം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് നിരപരാധിത്വം തെളിയിക്കാൻ കൊല്ലം സ്വദേശിക്ക്​ എതിരെ താൻ അപ്പീൽ കൊടുക്കുകയും അതറിഞ്ഞപ്പോൾ അയാൾ നാട്ടിലേക്ക്​ പോയതായും റജി പറയുന്നു.

അതിനുശേഷം അസുഖ ബാധിതനായി സൽമാനിയ ആ​ശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ദർഭത്തിലാണ്​ ത​​െൻറ അപ്പീൽ കോടതി തള്ളിയതായി അറിഞ്ഞത്​. എങ്കിലും നിരപരാധിത്വം തെളിയിക്കാൻ കഴിയും എന്ന വിശ്വാസത്തിൽ സ്വന്തമായി വീണ്ടും അപ്പീൽ പോകുകയും ആറു മാസത്തിനു ശേഷം തനിക്ക് അനുകൂലമായി വിധി വരികയും ചെയ്​ത സന്ദർഭമാണ്​ ഇപ്പോഴുള്ളതെന്നും റജി വർഗീസ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. റജി 4000 ദിനാർ വായ്​പയായി വാങ്ങിയശേഷം തിരികെ നൽകിയിട്ടില്ല എന്ന പരാതി ശരിയല്ലെന്നും ഇതി​​െൻറ പേരിലുള്ള യാത്രാവിലക്ക്​ പിൻവലിക്കുകയും കോടതി​ച്ചെലവ്​ റജിയുടെ എതിർഭാഗക്കാരൻ നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്​. കേസ്​ വിജയിച്ചതിൽ ബഹ്​റൈൻ കോടതിയോടാണ്​​ എല്ലാ നന്ദിയും പറയാനുള്ളതെന്നും റജി വ്യക്തമാക്കി.

സംഭവത്തിന്​ സാക്ഷിയായ സ്വദേശി കോടതിയിലെത്തി മൊഴി നൽകിയതും സത്യം വെളിച്ചത്ത്​ കൊണ്ടുവരാൻ കാരണമായി. വാങ്ങിയ തുകയെക്കാൾ നാലിരട്ടിയോളം തിരിച്ച്​ നൽകേണ്ടി വന്നതിനാൽ സ്വന്തമായി ഉണ്ടായിരുന്ന വർക്​ഷോപ്പും നഷ്​ടപ്പെട്ടു. ഇതി​​െൻറയെല്ലാം ഭാഗമായുണ്ടായ മനോസംഘർഷം രോഗിയുമാക്കി. എട്ടുവർഷത്തിനുശേഷം ഇനി നാട്ടിലേക്ക്​ പോകണമെന്നും ചികിത്​സ നടത്തണമെന്നുമാണ്​ ആഗ്രഹം. പലിശക്ക്​ പണം വാങ്ങിയാൽ ജീവിതം നശിച്ചുപോകും എന്ന്​ പറയുന്നതി​​െൻറ ഏറ്റവും വലിയ തെളിവാണ്​ ത​​െൻറ പ്രവാസജീവിതത്തിലെ ദുരനുഭവമെന്നും റജി ചൂണ്ടിക്കാട്ടുന്നു.

പലിശക്കാർക്കിത്​ മുന്നറിയിപ്പ്​; നിങ്ങൾ നിയമത്തി​​െൻറ നിരീക്ഷണത്തിലാണ്​
മനാമ: ബഹ്​റൈൻ നിയമത്തെ വെല്ലുവിളിച്ച്​ അനധികൃതമായി പണം പലിശക്ക്​ നൽകുന്ന ഒരുസംഘം മലയാളികൾക്ക്​ റജി വർഗീസ്​ നടത്തിയ നിയമ പോരാട്ടവും അതിനെ തുടർന്നുള്ള കോടതിയുടെ അനുകൂല വിധിയും ഒരു മുന്നറിയിപ്പാണ്​. സ്വന്തം നാട്ടുകാരെ ചൂഷണം ചെയ്​ത്​ അവരുടെ ജീവിതവും സ്വപ്​നങ്ങളും തകർത്ത്​ പലിശപ്പണത്തിൽ ആറാടുന്ന പലിശ മാഫിയക്ക്​ കാര്യങ്ങൾ പഴയപോലെ സുഖകരമാകില്ല എന്ന സൂചന കൂടിയാണിത്​. അദ്ധ്വാനിക്കാതെ പണം പലിശക്ക്​ നൽകി, അതി​​െൻറ പലിശയും കൂട്ടുപലിശയും എല്ലാം ചേർത്ത്​ നല്ലൊരു തുക മുതലാക്കി വിലസുന്ന പലിശസംഘത്തിന്​ ഒത്താശ ചെയ്യുന്നവർ ഏറെയാണ്​.

റജി വർഗീസിന്​ പണം പലിശക്ക്​ കൊടുത്ത്​ അദ്ദേഹത്തിൽനിന്ന്​ അതി​​െൻറ മൂന്നിരട്ടി വാങ്ങിയിട്ട​ും ആർത്തിയടങ്ങാതെ ദ്രോഹിക്കാൻ ശ്രമിച്ച വ്യക്തി ബഹ്​റൈനിലെ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്​​. ഇതുപോലുള്ള ചില സാമൂഹിക പ്രവർത്തകർ ഇനിയുമുണ്ടെന്നാണ്​ പരാതികളിൽ നിന്നറിയുന്നത്​. ഒരു വർഷം മുമ്പ്​ ഒരു സ്വകാര്യ ആശുപത്രിയിലെ മലയാളിയായ വനിതാ ഡോക്​ടർ, ഇടനിലക്കാരി വഴി പണം പലിശക്ക്​ നൽകുകയും പലിശ മുടങ്ങിയതി​​െൻറ പേരിൽ ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്​ത സംഭവം ഉണ്ടായത്​ വിവാദമായിരുന്നു.

പ്രവാസി സമൂഹത്തിലെ ഉന്നതങ്ങളിലും പലിശക്കാർ വിഹരിക്കുന്നു എന്നതി​​െൻറ ഉദാഹരണമാണിത്​. മാസങ്ങൾക്ക്​ മുമ്പ്​ പലിശക്കാരുടെ സംഘം ഇരയെയും സംഭവം അന്വേഷിക്കാൻ എത്തിയ പലിശ വിരുദ്ധ സമിതി പ്രവർത്തകരെയും തട്ടിക്കൊണ്ടുപോയ സംഭവവും അരങ്ങേറിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പരാതിയിൽ പോലീസും കോടതിയും മാതൃകയായ ഇടപെടലുകളാണ്​ നടത്തിയത്​. സംഭവത്തിൽ ഉത്തരവാദികളായ പലിശക്കാരെ പോലീസ്​ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടച്ചു. ഇൗ സംഭവത്തിലും ചില സാമൂഹിക പ്രവർത്തകർ ഉൾപ്പെട്ടിരുന്നു എന്നതാണ്​ ഗൗരവമുള്ള വസ്​തുത. നിയമം ലംഘിച്ച്​ പലിശക്ക്​ പണം നൽകുന്നതും അതി​​െൻറ പേരിലുള്ള ചൂഷണങ്ങളും ബഹ്​റൈൻ നിയമം കർശനമായി വിലക്കുന്നുണ്ട്​. എന്നാൽ രഹസ്യമായാണ്​ പലിശക്കാർ പണം പലിശക്ക്​ നൽകുന്നത്​. അത്യാവശ്യ സന്ദർഭങ്ങളിൽ പണത്തിന്​ വേണ്ടി പരക്കം പായുന്നവർ എത്തു​േമ്പാൾ വിലപ്പെട്ട രേഖകൾ ഇൗടായി വാങ്ങിയാണ്​ പലിശക്ക്​ പണം നൽകുന്നത്​. തങ്ങൾ ചെയ്യുന്നത്​ ഒരു ‘സഹായവ​ും സേവനവും’ എന്ന രീതിയിലാണ്​ പലിശക്കാരുടെ രീതി. എന്നാൽ വർഷങ്ങളോളം പലിശ വാങ്ങുകയും മുതലി​​െൻറ പത്തിരട്ടി അടച്ചുതീർത്താലും ഇവരിൽനിന്ന്​ യാതൊരു വിട്ടുവീഴ്​ചയും പ്രതീക്ഷിക്കേണ്ടതില്ല. രണ്ട്​ മാസത്തിൽ കൂടുതൽ പലിശയടവിൽ കുടിശിക വന്നാൽ ഇവരുടെ ‘തനിനിറം’ മനസിലാകും. എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന്​ ഇരയെ ബോധ്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യ​ുകയാണ്​ ശൈലി.

ഇത്തരം ഭീഷണികൾക്ക്​ മുന്നിൽ മറ്റൊരു ഗതിയുമില്ലാതെ ജീവൻ ഒടുക്കിയ നിരവധി മലയാളി പ്രവാസികളുടെ അനുഭവങ്ങൾ പ്രവാസലോകത്തിന്​ പറയാനുണ്ട്​. എന്നാൽ തങ്ങളെ ചൂഷണം ചെയ്യുന്ന പലിശക്കാർക്കെതിരെ പരാതികൾ ഉന്നയിച്ചാൽ അതിന്​ ഉചിതമായ പരിഹാരം ഉണ്ടാകും എന്ന്​
ഇപ്പോൾ റജി വർഗീസി​​െൻറ അപ്പീൽ പ്രകാരമുള്ള കോടതി വിധി തെളിയിക്കുന്നു. കൊള്ള പലിശക്ക്​ പണം കടംനൽകി സുഖിക്കുന്ന പലിശക്കാർക്കെതിരെ പലിശ വിരുദ്ധ സമിതി പോലുള്ള കൂട്ടായ്​മകൾ സജീവമായി രംഗത്തുമുണ്ട്​. ഇത്തരം പരാതികൾ ഗവൺമ​െൻറി​​െൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ്​ പലിശ വിരുദ്ധ സമിതി നേതാക്കൾ പറയുന്നത്​. പലിശക്കാരെ ഒറ്റപ്പെടുത്താനുള്ള നീക്കം പ്രവാസി സമൂഹത്തിൽ ശക്തമാകുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsraji varghese
News Summary - raji varghese-bahrain-gulf news
Next Story