രജനികാന്തിന് പിന്തുണയുമായി ബഹ്റൈനിലെ ആരാധകർ
text_fieldsമനാമ: തമിഴ് മന്നൻ രജനികാന്തിെൻറ രാഷ്ട്രീയ പ്രവേശനത്തിൽ ആഹ്ലാദവും പിന്തുണയുമായി ബഹ്റൈനിലെ പ്രവാസികളായ ആരാധകർ. ‘ഒാവർസീസ് രജനികാന്ത് രസികർ മൺറം ബഹ്റൈൻ’ എന്ന പേരിൽ സംഘടന രൂപവത്ക്കരിക്കാനുള്ള നിയമപരമായ നടപടികൾ ആരംഭിച്ചതായി സംഘാടകർ വാർത്താസേമ്മളനത്തിൽ അറിയിച്ചു. രജനികാന്തിെൻറ ആരാധകർ പ്രധാനമായും തമിഴ്നാട്ടിൽ നിന്നുമുള്ളവരാണങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ രജനി ആരാധകർക്കും പ്രവേശനം നൽകും. രജനികാന്തിെൻറ രാഷ്ട്രീയ പ്രവേശത്തെ ഇന്ത്യയൊട്ടുക്കുള്ളവർ വളരെ താൽപ്പര്യത്തോടെയാണ് കാണുന്നതെന്നും അതിെൻറ തുടർചലനങ്ങൾ തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് ഉണ്ടാകുമെന്നും സംഘാടകർ ചൂണ്ടിക്കാട്ടി. രജനികാന്തിെൻറ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള ചിലരുടെ ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രായക്കൂടുതലുണ്ടെന്നും മറ്റുമുള്ള ബാലിശമായ പരാതികളെ തള്ളിക്കളയുകയാണ് വേണ്ടത്. പക്വതയും വിവേകവുമുള്ള േനതാവാണ് രജനി. അദ്ദേഹം ഇനി എന്ത് ചെയ്യും എന്നതിെൻറ അടിസ്ഥാനത്തിലാണ് വിലയിരുത്തലുകൾ വേണ്ടതെന്നും അദ്ദേഹത്തിൽ തമിഴ്നാടിെൻറ ഭാവിമുഖ്യമന്ത്രിയെ ദർശിക്കാമെന്നും നേതാക്കൾ പറഞ്ഞു. ബഹ്റൈനിലെ പ്രവാസികൾ സംഘടന ഉണ്ടാക്കുന്നതിന് അപേക്ഷ രജനികാന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡൻറിന് അയച്ചുകൊടുത്തിട്ടുണ്ട്.
സന്നദ്ധ സംഘടന എന്ന നിലക്ക് പ്രവർത്തിക്കാനും തൊഴിലാളികൾ മുതൽ വ്യാപാരികൾ വരെയുള്ള പ്രവാസി സമൂഹത്തിന് സേവന പ്രവർത്തനങ്ങൾ ചെയ്യാനുളള തലം എന്ന നിലക്കായിരിക്കും ‘മൺറം’ മുന്നോട്ട് പോകുക. സാമൂഹിക സേവനമാണ് തങ്ങളുടെ മുഖ്യലക്ഷ്യം. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് കെ.സുരേഷ്, വൈസ് പ്രസിഡൻറ് വിനോദ്, ജനറൽ സെക്രട്ടറി രമേശ്, അസി.ജനറൽ സെക്രട്ടറി കെ. സുധീർ, ട്രഷറർ രമേശ് മുത്താൻ, മെമ്പർഷിപ്പ് സെക്രട്ടറി പെബിൻ, മീഡിയ സെക്രട്ടറി പ്രഭു, പി.ആർ അപ്സര കുമാർ, ഇൗവൻറ്സ് സെക്രട്ടറി ബ്ലെസം, വനിതാ വിഭാഗം പ്രതിനിധികൾ രതി, ഷീന എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
