മനാമ: പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുന്ന 'റെയ്നി നൈറ്റ്' സംഗീത നിശയുടെ ടിക്കറ്റ് വിൽപന ഊർജിതം. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായ സീറ്റുകൾ ഉറപ്പുവരുത്താൻ സാധിക്കും. ഈ മാസം 27ന് ക്രൗൺ പ്ലാസയിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന പരിപാടിയോടുള്ള സംഗീതാരാധകരുടെ താൽപര്യം വ്യക്തമാക്കുന്നതാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവരുടെ പ്രതികരണം. ഏറക്കാലത്തിനുശേഷം മികച്ചൊരു സ്റ്റേജ് പരിപാടി ബഹ്റൈനിൽ വിരുന്നെത്തുന്നതിന്റെ സന്തോഷമാണ് എല്ലാവരും പങ്കുവെക്കുന്നത്.
അവസാന നിമിഷത്തേക്ക് കാത്തുനിൽക്കാതെ എത്രയുംവേഗം ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള താൽപര്യം പ്രതികരണങ്ങളിൽ വ്യക്തം. മലയാള ഗാനരംഗത്തെ വിസ്മയങ്ങളായ സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും ഒരുമിച്ചെത്തുന്നത് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഏത് പ്രായക്കാരെയും ഒരുപോലെ കൈയിലെടുക്കുന്ന ഇരുവരെയും കാണാനും പാട്ടുകൾ കേൾക്കാനും കാത്തിരിക്കുകയാണ് ബഹ്റൈനിലെ സംഗീത പ്രേമികൾ.
കോവിഡ്കാലത്തെ പ്രയാസങ്ങൾ മറക്കാനും പുതിയൊരു ലോകത്തേക്കുള്ള ഊർജം നേടിയെടുക്കാനും പ്രാപ്തരാക്കുന്ന അപൂർവാനുഭവമാണ് റെയ്നി നൈറ്റ് സമ്മാനിക്കുന്നത്. ഫാമിലി സോണിൽ നാല് പേർക്ക് 150 ദിനാറും കപ്ൾ സോണിൽ രണ്ടുപേർക്ക് 75 ദിനാറും ഡയമണ്ട് സോണിൽ ഒരാൾക്ക് 50 ദിനാറും ഗോൾഡ് സോണിൽ ഒരാൾക്ക് 25 ദിനാറുമാണ് ടിക്കറ്റ് നിരക്ക്. www.wanasatime.com വെബ്സൈറ്റിലൂടെയും +973 34619565 വാട്സ്ആപ് നമ്പറിൽ
ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡിന്നറും ഒരുക്കിയിട്ടുണ്ട്.