മാസങ്ങൾക്കുശേഷം മഴ പെയ്തു
text_fieldsമനാമ: കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനിടെ ഇന്നലെ കാലത്ത് രാജ്യത്ത് മഴയുണ്ടായി. മഴ പെയ്യാനുള്ള സാധ്യതയെ കുറിച്ചും വടക്കുപടിഞ്ഞാറൻ കാറ്റിനെ കുറിച്ചും ദിവസങ്ങൾക്ക് മുെമ്പ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ടായിരുന്നു. എന്നാൽ വലിയതോതിലുള്ള മഴ ഉണ്ടായില്ല. ചിലയിടങ്ങളിൽ ചാറ്റലായി മാറിയതോടെ വഴിയാത്രക്കാർ കുട ചൂടി പോകുന്ന അപൂർവ്വ കാഴ്ചയുമുണ്ടായി. നിരത്തുകളിൽചില ഭാഗങ്ങളിൽ മാത്രം ചെറുതായി വെള്ളം പൊങ്ങി.
വരും ദിവസങ്ങളിലും മഴ ചാറ്റലിനുള്ള സാധ്യത കാണുന്നുണ്ട്. രണ്ട് മാസത്തോളം മുമ്പ് മഴ ഉണ്ടായിരുന്നു. ഇപ്പോഴത്തെ മഴ ശൈത്യകാലം അവസാനിക്കുന്നതിെൻറ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു. കാലാവസ്ഥ മാറ്റത്തിന് മുന്നോടിയായി മഴ ഉണ്ടാകുന്നത് ഗൾഫ് രാജ്യങ്ങളിൽ പതിവാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
