Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാഹുൽ ഗാന്​ധി എട്ടിന്​...

രാഹുൽ ഗാന്​ധി എട്ടിന്​ ബഹ്​റൈൻ കൺ​െവൻഷൻ ^പ്രവാസി സംഗമത്തിൽ പ​െങ്കടുക്കും

text_fields
bookmark_border
രാഹുൽ ഗാന്​ധി എട്ടിന്​ ബഹ്​റൈൻ കൺ​െവൻഷൻ ^പ്രവാസി സംഗമത്തിൽ പ​െങ്കടുക്കും
cancel

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്​ധി ഇൗ മാസം എട്ടിന്​ ബഹ്​റൈനിൽ നടക്കുന്ന ബഹ്​റൈൻ കൺവൻഷൻ^ പ്രവാസി സംഗമത്തിൽ  പ​െങ്കടുക്കും. ഇന്ത്യൻ പ്രവാസി സംഘടനയായ ‘​േഗ്ലാബൽ ഒാർഗനൈസേഷൻ ഒാഫ്​ ഇന്ത്യൻ ഒാർജിൻ’ (ഗോപിയോ) ആണ്​ പരിപാടി സംഘടിപ്പിക്കുന്നത്​. ഗൾഫ്​ ഹോട്ടലിലെ ഗൾഫ്​ ഇൻറർനാഷണൽ കൺവൻഷൻ സ​​െൻററിൽ നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്​ധിക്കൊപ്പം ഇന്ത്യയിൽ നിന്നും മഹാരാഷ്​ട്ര കാബിനറ്റ്​ മന്ത്രിരാജ്​ പുരോഹിത്, കേന്ദ്ര മുൻ മന്ത്രിയും എം.പിയുമായ ശശിതരൂർ തുടങ്ങിയവർ സംബന്​ധിക്കുന്നുണ്ട്​.

സ​േമ്മളനം ശനിയാഴ്​ച്ച വൈകുന്നേരം ആറിന്​  ബഹ്​റൈൻ വൈദ്യുതി, ജല വകുപ്പ്​ മന്ത്രി ഡോ.അബ്​ദുൽ ഹുസയിൻ മിർസ ഉദ്​ഘാടനം ചെയ്യും. മഹാരാഷ്​ട്ര കാബിനറ്റ്​ മന്ത്രി രാജ്​ പുരോഹിത്​ മുഖ്യതിഥിയായിരിക്കും. രണ്ടാം ദിവസം രാവിലെ ഒമ്പതിന്​ കിരീടാവകാശിയുടെ റോയൽ കോർട്ട്​ കാര്യ മേധാവി ശൈഖ്​ ഖലീഫ ബിൻ ദു​െഎജ്​ ആൽ ഖലീഫ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ശശിതരൂർ എം.പി, ഡോ.സാം പിട്രോഡ എന്നിവർ  മുഖ്യപ്രഭാഷണം നടത്തും. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻ ചീഫ്​ എക്​സിക്യൂട്ടീവ്​ ശൈഖ്​ ഖാലിദ്​ ഹമുദ്​ ആൽ ഖലീഫ, ദ പയനീർ എഡിറ്റർ ഡോ.ചന്ദ്രൻ മിത്ര,അക്​ബർ അൽ ഖലീജ്​ എന്നിവർ പ്രസംഗിക്കും. ജനുവരി എട്ടിന്​ വൈകുന്നേരം ആറിന്​ മുഖ്യാതിഥിയായി രാഹുൽഗാന്​ധി പ​െങ്കടുക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBahrain conventionRahul Gandhi
News Summary - Rahul Gandi will attend in Bahrain convention on 8th January
Next Story