Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാരമായി രാഹുൽഗാന്ധി

താരമായി രാഹുൽഗാന്ധി

text_fields
bookmark_border
താരമായി രാഹുൽഗാന്ധി
cancel

മനാമ:  ബിസിനസ്​ മീറ്റിൽ രാഹുൽ ഗാന്​ധി ആറ്റിക്കുറുക്കിയ വാചകങ്ങളിലാണ്​ സംസാരിച്ചത്​. ‘ഞാൻ സംസാരിക്കാനല്ല വന്നതെന്നും നിങ്ങളെ കേൾക്കാനാണെന്നും ഉള്ള ആദ്യവാചകങ്ങളെ കൈയടിയോടെയാണ്​ ഏവരും എതിരേറ്റത്​. ‘ബഹ്​റൈ​​​െൻറ സമഗ്രമായ പുരോഗതിക്ക്​  പ്രവാസികളായ നിങ്ങളുടെ പങ്ക്​ വലുതായിരുന്നു. അതുപോലെ സൗദി, ദുബായ്​ എന്നിവിടങ്ങളിലെ കാര്യക്ഷമമായ മുന്നേറ്റത്തിന്​ പ്രധാനമായ സംഭാവനകൾ നൽകിയവരാണ്​ നിങ്ങൾ ഒാരോരുത്തരും. 

എന്നാൽ നിങ്ങൾക്ക്​ നമ്മുടെ രാജ്യത്തി​​​െൻറ മുന്നോട്ടുള്ള പ്രയാണത്തിനായി എന്തെല്ലാം ചെയ്യാൻ കഴിയും എന്നറിയാൻ ആഗ്രഹിക്കുന്നു.’ ഇവിടെ എത്തിയിരിക്കുന്ന ഒാരോ വ്യക്തിയും സ്വന്തം അനുഭവത്തി​​​െൻറ വെളിച്ചത്തിൽ ആശയങ്ങൾ പങ്കുവെക്കണമെന്നും രാഹുൽ അഭ്യർഥിച്ചു. ഇൗ കൂടിക്കാഴ്​ച്ച അവസാനത്തെത്​ ആയിരിക്കില്ലെന്നും വീണ്ടും കണ്ടുമു​േട്ടണ്ടതുണ്ടെന്നും ഇവിടെ പറയുന്ന കാര്യങ്ങളുമായി എങ്ങനെ മുന്നോട്ട്​ പോകാം എന്ന കാര്യത്തിൽ നിങ്ങളുടെ സഹകരണം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർച്ചയായും അടുത്ത രണ്ട്​ മാസത്തിനുള്ളിൽ താൻ ദുബായിൽ വരുന്നുണ്ടെന്നും അപ്പോൾ നമുക്ക്​ വീണ്ടും കൂടിക്കാഴ്​ച്ച നടത്താമെന്നും ഇപ്പോൾ സമയ പരിമിതിമൂലം താൻ പ്രഭാഷണം ഒഴിവാക്കുകയാണെന്നും പറഞ്ഞാണ്​ അദ്ദേഹം അവസാനിപ്പിച്ചത്​. 

തുടർന്ന്​ വ്യവസായ പ്രമുഖർ സംസാരിച്ചു. ഡോ. ആസാദ്​ മൂപ്പൻ മെഡിക്കൽ രംഗത്ത്​ ജി.സി.സി രാജ്യങ്ങളിൽ ചെയ്​ത്​ കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച്​ വിശദമാക്കുകയും അതുപോലെ ഇന്ത്യയിൽ പദ്ധതികൾ നടപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്​തു. പുതിയ സാമ്പത്തികാന്തരീക്ഷത്തി​​​െൻറ ഫലമായി പ്രവാസികൾ മടങ്ങിപ്പോക്കി​​​െൻറ വക്കിലാണെന്നും ഇത്തരത്തിൽ നാട്ടിലേക്ക്​ എത്തുന്നവർക്ക്​ ഒരു പുനരധിവാസ പാക്കേജ്​ പ്രത്യേക ലക്ഷ്യമായി പ്രഖ്യാപിക്കാൻ കഴിയുമോ എന്നായിരുന്നു മൻസൂർ പള്ളൂരി​​​െൻറ ചോദ്യം. ഇൗ വിഷയം ഏറെ പ്രാധാന്യമുള്ളതാണെന്നും  വിഷയം പഠിച്ചതിന്​ശേഷം കൃത്യമായ നിലപാട്​ പ്രഖ്യാപിക്കാം എന്നും മറുപടി മറുപടി ലഭിച്ചു. 

തുടർന്നുവന്ന ശ്രദ്ധേയമായ ഒരു ചോദ്യം, കോൺഗ്രസ്​ പാർട്ടിയെ പ്രതീക്ഷയോടെ കാണുന്നുവെന്നും എന്നാൽ പാർട്ടിയുടെ പോരായ്​മകളും പ്രശ്​നങ്ങളും പരിഹരിക്കുന്നതിന്​ എന്ത്​ നടപടികളുമാണ്​ ഉണ്ടാകുക എന്നുമായിരുന്നു. അതിനോടും പുഞ്ചിരിയോടെ നടപടികൾ ഉണ്ടാകും എന്നായിരുന്നു മറുപടി. ഡോ.പി.ആർ ഷെട്ടി, ആസാദ്​ മൂപ്പൻ, ഷംസീർ വയലിൽ, വർഗീസ്​ കുര്യൻ, സണ്ണി കുലത്താക്കൽ, മുഹമ്മദ്​ ദാദാഭായി, സോമൻബേബി തുടങ്ങി നൂറിലേറെ പേരാണ്​ േഫാർ സീസൺ ഹോട്ടലിൽ നടന്ന ഇൗ യോഗത്തിന്​ എത്തിയത്​. 
ഇരുത്തം വന്ന നേതാവിന്​ തുല്ല്യമായിരുന്നു രാഹുൽ ഗാന്​ധിയുടെ മറുപടികൾ. തിരക്ക്​ പിടിച്ച രാഷ്​ട്രീയക്കാര​​​​െൻറ പതിവ്​ രീതികളൊന്നും പ്രകടിപ്പിച്ചുമില്ല. ഫോ​േട്ടാക്ക്​ ​േപാസ്​ ചെയ്​തും കുശലാന്വേഷണങ്ങൾക്ക്​ കാത്​ നൽകിയും അദ്ദേഹം പരിപാടിയിൽ നിറഞ്ഞുനിന്നു. ഓവർസീസ് ഇന്ത്യൻ കോൺഗ്രസ്സ് പ്രസിഡൻറ്​ സാം പിട്രോഡ, .എം പിമാരായ ശശി തരൂർ, മിലൻ ദിയോറ തുടങ്ങിയവരും രാഹുൽ ഗാന്ധിയോടൊപ്പം  പരിപാടികളിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsRahul Gandhi
News Summary - rahul gandi-bahrain-gulf news
Next Story