രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചുപിടിക്കും -രമ്യ ഹരിദാസ് എം.പി
text_fieldsഐ.വൈ.സി ഇൻറർനാഷനൽ ബഹ്‌റൈൻ കൗൺസിൽ സംഘടിപ്പിച്ച ‘മീറ്റ് ദ എം.പി’ കാമ്പയിനിൽ രമ്യ ഹരിദാസ് എം.പി സംസാരിക്കുന്നു
മനാമ: രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചുപിടിക്കുമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.വൈ.സി ഇൻറർനാഷനൽ ബഹ്‌റൈൻ കൗൺസിൽ സംഘടിപ്പിച്ച 'മീറ്റ് ദ എം.പി' കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോൺഗ്രസ് ഇന്ത്യയിൽ അധികാരത്തിൽ തിരിച്ചുവരുകതന്നെ ചെയ്യുമെന്നും കോൺഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കൂ എന്നും രമ്യ ഹരിദാസ് പറഞ്ഞു. ഐ.വൈ.സി ബഹ്‌റൈൻ കൗൺസിൽ അംഗം അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി അംഗം പാളയം പ്രദീപ്, റംഷാദ് അയിലക്കാട് എന്നിവർ സംസാരിച്ചു.
എം.പിയുമായി സംവദിക്കാൻ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു.ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത്, ജമാൽ നദ്‌വി ഇരിങ്ങൽ, അബ്രഹാം ജോൺ, ഷെമിലി പി. ജോൺ, അഷ്‌റഫ് സ്കൈ, അബ്രഹാം സാമുവേൽ, ഫിറോസ് അറഫ, ബ്ലെസൻ മാത്യു, ഷബീർ മുക്കൻ, ഫാസിൽ വട്ടോളി, സി.എച്ച്. അഷ്‌റഫ്, സൈദ് ഹനീഫ്, മൊയ്‌ദീൻ കോട്ടുംതാഴത്ത്, അബൂബക്കർ വെളിയങ്കോട്, ബഷീർ വെളിയങ്കോട്, കെ.എം.സി.സി ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, ശറഫുദ്ദീൻ മാരായമംഗലം തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് എം.പി മറുപടി നൽകി. ബഹ്‌റൈനിലെ യുവസംരംഭകനും സിസ്‌കോഡ് ടെക്നോളജീസ് സി.ഇ.ഒയുമായ സജിൻ ഹെൻഡ്രിയെ ചടങ്ങിൽ ആദരിച്ചു.നിസാർ കുന്നംകുളത്തിങ്കൽ സ്വാഗതവും ബേസിൽ നെല്ലിമറ്റം നന്ദിയും പറഞ്ഞു. സൽമാനുൽ ഫാരിസ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

