രാഹുൽ ഗാന്ധി ബഹ്റൈനിൽ
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കിരീടാവകാശിയും ഒന്നാം പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ചർച്ച നടത്തി. പ്രവാസികൾക്ക് നൽകുന്ന ആതിഥേയത്വത്തിന് രാഹുൽ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. ‘േഗ്ലാബൽ ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യൻ ഒാർജിൻ’ (‘ഗോപിയോ’) സംഘടിപ്പിച്ച ബഹ്റൈൻ കൺെവൻഷൻ- പ്രവാസി സംഗമത്തിെൻറ സമാപനത്തിൽ പെങ്കടുക്കാനാണ് രാഹുൽ എത്തിയത്. അദ്ദേഹത്തിെൻറ ആദ്യ ബഹ്റൈൻ സന്ദർശനം കൂടിയാണിത്.
സന്ദർശനത്തിെൻറ ഭാഗമായി ഇന്ത്യൻ പ്രവാസികളിലെ പ്രമുഖ വ്യവസായികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. ഡോ. പി.ആർ. ഷെട്ടി, ആസാദ് മൂപ്പൻ, ഷംസീർ വയലിൽ, വർഗീസ് കുര്യൻ, സണ്ണി കുലത്താക്കൽ, മുഹമ്മദ് ദാദാഭായി, സോമൻബേബി തുടങ്ങി നൂറിലേറെ പേർ േഫാർ സീസൺ ഹോട്ടലിൽ നടന്ന യോഗത്തിനെത്തി. കനത്ത സുരക്ഷാവലയമാണ് രാഹുലിന് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
