‘എല്ലാവരെയും ഒന്നായി കാണുന്ന മതേതര ഭാരതം ലക്ഷ്യം’ ഇന്നത്തെ ഇന്ത്യ പ്രവാസികളുടെ കൂടി വിയർപ്പിെൻറ ഫലം
text_fieldsമനാമ: ഇന്ത്യയുടെ മതേതര പാരമ്പര്യത്തിൽ ഉറച്ച് നിന്നുകൊണ്ട് എല്ലാവരെയും ഒന്നായി കാണുന്ന ഇന്ത്യയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലുള്ള തെൻറ സ്വപ്നമെന്ന് രാഹുൽ ഗാന്ധി. ഗോപിയോ കൺവൻഷെൻറ സമാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഴയ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്ല്യങ്ങളിലേക്ക് തിരിച്ചു
പോകലാണ് ലക്ഷ്യം. അത് വിദൂരമല്ലെന്നും രാഹുൽ പറഞ്ഞു.
മോദി കളവുകളിൽ കെട്ടിപ്പടുത്ത പ്രചരണമാണ് നടത്തുന്നതെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്ത് നടപ്പാക്കേണ്ട വികസന കാഴ്ച്ചപ്പാടുകളെ കുറിച്ചും വാചാലനായി. സദസിൽ നിന്നുള്ള ചോദ്യങ്ങളോടും ഉത്സാഹത്തോടെ പ്രതികരിച്ച അദ്ദേഹം, തങ്ങൾക്ക് അധികാരം ലഭിച്ചാൽ ആറ് മാസങ്ങൾകൊണ്ട് മാറ്റം ഉണ്ടാക്കുമെന്നും അവകാശപ്പെട്ടു.യുവത്വത്തിന് തൊഴിലും ആരോഗ്യ രംഗത്ത് വിപ്ലവകരമായ കാര്യങ്ങളും നടപ്പാക്കും. ഇന്നത്തെ ഇന്ത്യ എന്നത് പ്രവാസികളുടെ കൂടി വിയർപ്പിെൻറ ഫലമാണ്.
അവരെക്കൂടി ഉൾപ്പെടുത്തിയുള്ള വികസനനയങ്ങളായിരിക്കും രൂപപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷ ഇല്ലാത്ത രാജ്യത്തേക്ക് തങ്ങൾ എങ്ങനെയാണ് തിരിച്ചുവരിക എന്ന ആശങ്ക പ്രകടിപ്പിച്ച വനിതയോട് മാധ്യമങ്ങളിൽ വരുന്ന തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾക്ക് നേരെ രാജ്യത്ത് ഇല്ലായെന്നും തങ്ങൾ സ്ത്രീ സുരക്ഷക്കായി കൃത്യമായി പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. സദസിൽ നിന്നുള്ള ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞു. ഇടക്ക് സുരക്ഷാ സന്നാഹങ്ങളെ മറികടന്ന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുമുണ്ടായി. ഹർഷാരവം മുഴക്കിയും ആേവശത്തിലാണ്ടും സദസ് അദ്ദേഹത്തിന് പിന്തുണയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
