Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറഹ്മാനിയ്യയുടെ...

റഹ്മാനിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റം ശ്രദ്ധേയം -ഫഖ്റുദ്ദീന്‍ പൂക്കോയ തങ്ങള്‍

text_fields
bookmark_border
റഹ്മാനിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റം ശ്രദ്ധേയം -ഫഖ്റുദ്ദീന്‍ പൂക്കോയ തങ്ങള്‍
cancel
camera_alt

അ​സീ​സ് കു​റ്റി​യി​ല്‍, പി.​കെ. ഇ​സ്ഹാ​ഖ്, ഉ​സ്മാ​ന്‍ ടി​പ്‌​ടോ​പ്

Listen to this Article

മ​നാ​മ: കേ​ര​ള​ത്തി​ലെ ഇ​സ്‍ലാ​മി​ക മ​ത-​ഭൗ​തി​ക സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​മാ​യ ക​ട​മേ​രി റ​ഹ്മാ​നി​യ്യ​യു​ടെ മു​ന്നേ​റ്റം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ സ​മ​സ്ത ബ​ഹ്റൈ​ന്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ്​ ഫ​ഖ്റു​ദ്ദീ​ന്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ബ​ഹ്റൈ​ന്‍ ബാ​ങ്കോ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന റ​ഹ്മാ​നി​യ്യ ബ​ഹ്റൈ​ന്‍ ചാ​പ്റ്റ​ര്‍ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര​മ്പ​ര്യ സ്വ​ഭാ​വ​ങ്ങ​ളി​ല്‍ മാ​റ്റ​ത്തി​രു​ത്ത​ലു​ക​ളി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ ചു​വ​ടു​വെ​പ്പു​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ച്ചു​വെ​ന്ന​താ​ണ് റ​ഹ്മാ​നി​യ്യ​യു​ടെ വ​ലി​യ പ്ര​ത്യേ​ക​ത. 50 വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ന്ന റ​ഹ്മാ​നി​യ്യ കേ​ര​ളീ​യ മു​സ്‍ലിം പു​രോ​ഗ​തി​യി​ല്‍ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. സം​ഗ​മ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ കോ​ള​ജ് സെ​ക്ര​ട്ട​റി​യും ക​ട​മേ​രി ഖാ​ദി​യു​മാ​യ ചി​റ​ക്ക​ല്‍ ഹ​മീ​ദ് മു​സ്‍ലി​യാ​ര്‍ക്ക് സ്വീ​ക​ര​ണം ന​ല്‍കി. പ​രി​പാ​ടി​യി​ൽ ടി​പ്ടോ​പ് ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റൈ​ന്‍ കെ.​എം.​സി.​സി ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, ഒ.​കെ. ഖാ​സിം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

റ​ഹ്മാ​നി​യ്യ ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി ഫ​ഖ്‌​റു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), ഹ​ബീ​ബ്​ റ​ഹ്മാ​ന്‍, എ​ന്‍.​കെ. മൂ​സ ഹാ​ജി, ക​നോ​ത്ത് അ​ബ്ദു​ല്ല, ചാ​ലി​യാ​ട​ന്‍ ഇ​ബ്രാ​ഹീം ഹാ​ജി, അ​മ്മ​ദ് ഹാ​ജി ആ​യ​ഞ്ചേ​രി, റ​ഫീ​ഖ് നാ​ദാ​പു​രം, ഇ​ബ്രാ​ഹീം മേ​മു​ണ്ട, അ​ഷ്‌​റ​ഫ് കാ​ട്ടി​ല്‍ പീ​ടി​ക, കൂ​ട​ത്തി​ല്‍ മൂ​സ ഹാ​ജി (ര​ക്ഷാ​ധി​കാ​രി​ക​ള്‍), അ​സീ​സ് കു​റ്റി​യി​ല്‍ (പ്ര​സി.), ഖാ​സിം റ​ഹ്മാ​നി (വ​ര്‍ക്കി​ങ്​ പ്ര​സി.), എ.​പി. ഫൈ​സ​ല്‍ വി​ല്യാ​പ്പ​ള്ളി, ഹ​മീ​ദ് കോ​ട​ച്ചാം വീ​ട്ടി​ല്‍, റി​യാ​സ് ത​രി​പ്പൊ​യി​ല്‍, ഹ​മീ​ദ് താ​നി​യു​ള്ള​തി​ല്‍, തു​മ്പി​യോ​ട്ടു​മ്മ​ല്‍ കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി, മു​ഹ​മ്മ​ദ് സ​വാ​ദ് ആ​യ​ഞ്ചേ​രി, ഇ​സ്മാ​യി​ല്‍ എ​ള​യ​ടം, ജ​സീ​ര്‍ ഉ​മ്മു​ല്‍ ഹ​സം, നി​സാ​ര്‍ അ​ഴി​യൂ​ര്‍ (വൈ​സ് പ്ര​സി.), ഇ​സ്ഹാ​ഖ് പി.​കെ വി​ല്യാ​പ്പ​ള്ളി (ജ​ന. സെ​ക്ര.), നൗ​ഷാ​ദ് കു​നി​ങ്ങാ​ട്, ഇ​സ്മാ​യി​ല്‍ റ​ഹ്മാ​നി വേ​ളം, ഇ​ല്യാ​സ് മു​റി​ച്ചാ​ണ്ടി, സ​ഈ​ദ് കാ​ട്ടി​ല്‍, ഷൗ​ക്ക​ത്ത് കു​മ്മ​ങ്കോ​ട്, നൗ​ഫ​ല്‍ ക​ട​മേ​രി, മു​സ്ത​ഫ കു​റ്റി​യി​ല്‍ (ജോ. ​സെ​ക്ര.), ഉ​സ്മാ​ന്‍ ടി​പ്‌​ടോ​പ് (ട്ര​ഷ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

സം​ഗ​മ​ത്തി​ല്‍ എ.​പി. ഫൈ​സ​ല്‍ വി​ല്യാ​പ്പ​ള്ളി സ്വാ​ഗ​ത​വും പി.​കെ. ഇ​സ്ഹാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahmaniya's educational progressFakhruddin Pookoya Thangal
News Summary - Rahmaniya's educational progress is noteworthy - Fakhruddin Pookoya Thangal
Next Story