രഘുവിെൻറ ദുരിതത്തിന് ഇനിയെങ്കിലും അറുതിയാകുമോ?
text_fieldsമനാമ: ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് കിടപ്പിലായ രഘുവിെൻറ ദുരിതജീവിതം ആരുടെയും കണ്ണുനയിക്കുന്നതാണ്. ദേഹമാസകലം പ്ലാസ്റ്ററിട്ട് മൂന്നു മാസമായി ഒരേ കിടപ്പിൽ കിടക്കുന്ന രഘുവിന് പരസഹായമില്ലാതെ ഒരു കാര്യവും ചെയ്യാനാവില്ല. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശിയായ രഘു 20 വർഷത്തോളമായി ബഹ്റൈനിലുണ്ട്. മൂന്നുമാസം മുമ്പ് ഉണ്ടായ അപകടമാണ് അദ്ദേഹത്തിെൻറ ജീവിതത്തിെൻറ താളംതെറ്റിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കാര്യമായി പരിക്കേറ്റ രഘു ഇപ്പോൾ ഒരേ കിടപ്പിലാണ്. മലമൂത്ര വിസർജനത്തിനും മറ്റു കാര്യങ്ങൾക്കും പരസഹായം വേണം. ഉറ്റസുഹൃത്തായ മാത്യു എല്ലാ കാര്യങ്ങളും നോക്കി ഒപ്പമുള്ളതാണ് ഏക ആശ്വാസം.
അതിനിടെ, ബി.കെ.എസ്.എഫ് പ്രവർത്തകർ കിറ്റ് വിതരണത്തിെൻറ ഭാഗമായി ഇവിടെ എത്തിയപ്പോൾ അദ്ദേഹത്തെ കാണാനിടയായി. തുടർന്ന് ബി.കെ.എസ്.എഫ് രക്ഷാധികാരികളായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, കൺവീനർ ഹാരിസ് പഴയങ്ങാടി, അമൽദേവ് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിെൻറ അടുത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. എങ്ങനെയെങ്കിലും നാട്ടിൽ എത്തണമെന്നാണ് രഘുവിെൻറ ആഗ്രഹം. ഇതിനുള്ള പ്രവർത്തനങ്ങൾ ബി.കെ.എസ്.എഫ് പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ അദ്ദേഹത്തിെൻറ പാസ്പോർട്ടും മറ്റ് രേഖകളും സമർപ്പിച്ചു. മലയാളി ബിസിനസ് ഫോറം യൂത്ത് വിങ് ഭാരവാഹികൾ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ജോലി ചെയ്ത സ്ഥാപനത്തിൽനിന്ന് കിട്ടാനുള്ള ബാക്കി തുകകൂടി ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. സാധിക്കുമെങ്കിൽ മേയ് 22ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രഘുവിനെ യാത്രയാക്കാനാണ് ബി.കെ.എസ്.എഫ് പ്രവർത്തകർ തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
