‘റേഡിയോ സുനോ 87.6 എഫ്.എം’ പ്രവർത്തനമാരംഭിച്ചു
text_fieldsമനാമ: ബഹ്റൈനിലെ ആദ്യത്തെ 24x7 മലയാളം റേഡിയോ ചാനലായ ‘റേഡിയോ സുനോ 87.6 എഫ്.എം’ പ്രവർത്തനമാരംഭിച്ചു. ‘ബഹ്റൈനിലെ സന്തോഷത്തിന്റെ പുതിയ ഫ്രീക്വൻസി’ എന്ന ടാഗ്ലൈനോടുകൂടി ആരംഭിച്ച റേഡിയോ, രാജ്യത്തെ മലയാളം സംസാരിക്കുന്ന പ്രവാസി സമൂഹത്തിനിടയിൽ ഒരു പുത്തൻ അധ്യായമാണ്. ആദ്യഘട്ടത്തിൽ മലയാളം പരിപാടികളാണ് സംപ്രേഷണം ചെയ്യുക. രണ്ടാം ഘട്ടത്തിൽ മറ്റു ഭാഷകളിലുള്ള ചാനലുകളും അവതരിപ്പിച്ച് കൂടുതൽ ആളുകളിലേക്ക് എത്താൻ പദ്ധതിയിടുന്നുണ്ട്.
ഖത്തറിൽ ഒലിവ് സുനോ റേഡിയോ നെറ്റ്വർക്ക് എന്ന പേരിലും, സൗദി അറേബ്യയിൽ എ.ബി.സി നെറ്റ്വർക്ക് വഴിയും റേഡിയോ പ്രവർത്തിക്കുന്നുണ്ട്. ബഹ്റൈനിൽ ഇത് മീഡിയ ദി മന്ത്രയുടെ കീഴിലാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

