ഖുർത്വുബ ബഹ്റൈൻ സർക്കിൾ ഭാരവാഹികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഖുർത്വുബ ഫൗണ്ടേഷനെ പിന്തുണക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി രൂപീകരിച്ച ഖുർത്വുബ ബഹ്റൈൻ സർക്ൾ കമ്മിറ്റിയെ
ഖുർത്വുബ ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. റമദാനിൽ, ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമകാലികം പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഖുർത്വുബ ഡയറക്ടർ ഡോ. സുബൈർ ഹുദവിയുടെ സാന്നിധ്യത്തിൽ, ബഹ്റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്മാൻ്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിലാണ് ഖുർത്വുബ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളിൽ തൽപരരായവരുടെ ഈ കൂട്ടായ്മക്ക് രൂപം നൽകിയത്. എല്ലാ ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കുമിടയിലും നാട്ടിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ സമയം കണ്ടെത്തുന്ന പ്രിയങ്കരരായ പ്രവാസി സുഹൃത്തുക്കളുടെ സേവനങ്ങളെ തങ്ങൾ അഭിനന്ദിച്ചു. മുഖ്യരക്ഷാധികാരി: ഹബീബ് റഹ്‌മാൻ. രക്ഷധികാരികൾ: ശംസുദ്ധീൻ വെള്ളികുളങ്ങര, എം.എം.എസ് ഇബ്രാഹിം, കെ.പി മുസ്തഫ, എ.പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി.
ഭാരവാഹികൾ: പി കെ ഇസ്ഹാഖ് (ചെയർമാൻ), കെ ടി ഷഫീഖ് അലി (കൺവീനർ), സുബൈർ കെ കെ (ട്രഷറർ), മുഹമ്മദ് റിയാസ് (ചീഫ് കോർഡിനേറ്റർ). വൈസ് ചെയ്ർമാൻമാർ: അസ്‌ലം ഹുദവി, ഷാഹിർ ഉള്ളിയേരി , ഷാഫി വേളം, നജീബ് ക്ലിക്കൊൺ, റിയാസ് എംഎംഎസ്ശി. ഹാബ് പൊന്നാനി, അഷറഫ് ടി ടി. കൺവീനർമാർ: മുനീർ ഓഞ്ചിയം, അലി അക്ബർ കൈതമണ്ണ, ഷൗക്കത് കെ കെ, മൗസൽ മൂപ്പൻ, അനസ് കൊറോത്ത്, ദിൽഷാദ് സി, ഷംസീർ കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

