ഖുര്‍ആന്‍ മല്‍സര വിജയികളെ ആദരിച്ചു 

09:23 AM
23/05/2019

മനാമ: നാഷണല്‍ ഗാര്‍ഡ് മേധാവിയുടെ രക്ഷാധികാരത്തില്‍ നടന്ന ഖുര്‍ആന്‍ മല്‍സര വിജയികളെ ആദരിച്ചു. സുന്നീ വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാനും നാഷണല്‍ ഗാര്‍ഡ് മേധാവിയുടെ മത കാര്യ ഉപദേഷ്​ടാവുമായ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരിയാണ് വിജയികളെ ആദരിച്ചത്. സഖീറിലെ നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്തെ പള്ളിയില്‍ നടന്ന പരിപാടിയില്‍ സൈനിക കമാണ്ടര്‍മാരടക്കമുള്ള നിരവധി പേര്‍ പങ്കെടുത്തു. 


ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും ഇസ്​ലാം നല്‍കിയ പ്രോല്‍സാഹനമാണ് ഇത്തരം മല്‍സരങ്ങള്‍ക്ക് നിമിത്തമാവുന്നതെന്ന് ഡോ. റാഷിദ് അല്‍ ഹാജിരി വ്യക്തമാക്കി. ദൈവിക ഗ്രന്ഥം പാരായണം ചെയ്യുന്നതും പഠിക്കുന്നതും അതി​​െൻറ ആശയങ്ങള്‍ പകര്‍ത്തുന്നതും മൂല്യവത്തായതും മാതൃകാപരവുമായ ജീവിതത്തിന് കാരണമാകും. നാഷണല്‍ ഗാര്‍ഡ് മേധാവി ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ ഖുര്‍ആന്‍ മല്‍സരത്തിന് നല്‍കുന്ന പരിഗണന ആഹ്ലാദം പകരുന്ന ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ രൂപത്തിലുള്ള ഖുര്‍ആന്‍ പഠനത്തിന് ഇത്തരം മല്‍സരങ്ങള്‍ നിമിത്തമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിവിധ തലങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് അനുമോദനങ്ങള്‍ നേരുകയും ചെയ്തു. 

Loading...
COMMENTS