ഖുർആൻ തജ്വീദ് പഠന ക്ലാസിന് തുടക്കമായി
text_fieldsമനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വനിതാവിഭാഗത്തിന് കീഴിൽ സ്ത്രീകൾക്കായി ഖുർആൻ പാരായണ പഠനക്ലാസിന് തുടക്കമായി.
ദാറുൽ ഈമാൻ മദ്റസ അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് പഠന ക്ലാസ് ഉദ്ഘാടനംചെയ്തു. ഉച്ചാരണ ശുദ്ധിയോടെയും ക്രമപ്രകാരവും സാവധാനത്തിലുമാണ് ഖുർആൻ പാരായണം ചെയ്യേണ്ടതെന്നും അത് പഠിക്കൽ ഓരോ വിശ്വാസിയുടെയും കടമയാണെന്നും അദ്ദേഹം ഉണർത്തി. ബുഷ്റ ഹമീദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ ഓർഗനൈസർ മെഹ്റ മൊയ്തീൻ സ്വാഗതമാശംസിക്കുകയും സെക്രട്ടറി ഷഹീന നൗമൽ നന്ദിയും പറഞ്ഞു.
സൈഫുന്നിസ റഫീഖ്, ജസീന അശ്റഫ്, റസീന അക്ബർ, ഫാത്തിമ അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലാസിലേക്ക് അഡ്മിഷൻ തുടരുന്നു. വിശദ വിവരങ്ങൾക്ക്: 3628 8575, 39010940.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

