Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖു​ർ​ആ​ൻ പ​ഠ​ന​ത്തെ...

ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം -ശൈ​ഖ് ന​ബീ​ൽ

text_fields
bookmark_border
ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം -ശൈ​ഖ് ന​ബീ​ൽ
cancel
camera_alt

‘അ​ൽ ഇ​അ്ജാ​സ്’ ഖു​ർ​ആ​ൻ മ​ത്സ​ര​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്ന്

Listen to this Article

മ​നാ​മ: ‘പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​നും അ​തി​ലെ സ​മു​ന്ന​ത ആ​ശ​യ​ങ്ങ​ൾ സാ​മൂ​ഹി​ക ന​ന്മ​ക്കാ​യി പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ എ​ത്തി​ക്കാ​ൻ ന​ൽ​കു​ന്ന ഏ​തൊ​രു പ​രി​ശ്ര​മ​ത്തെ​യും അ​നു​മോ​ദി​ക്കേ​ണ്ട​താ​ണെ​ന്നും തി​ര​ക്കു​പി​ടി​ച്ച ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​നാ​യി അ​ൽ​പ​സ​മ​യം ക​ണ്ടെ​ത്താ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും പ്ര​മു​ഖ പ​ണ്ഡി​ത​നും അ​ദ്‌​ലി​യ മ​സ്ജി​ദ് ഇ​മാ​മു​മാ​യ ശൈ​ഖ് ന​ബീ​ൽ ദ​ബ​വാ​ൻ സൂ​ചി​പ്പി​ച്ചു.

അ​ൽ​മ​ന്നാ​ഇ സെ​ന്റ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ‘അ​ൽ ഇ​അ്ജാ​സ്’ ഖു​ർ​ആ​ൻ മ​ത്സ​ര​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ​ല്ലാം ന​ല്ല നി​ല​വാ​രം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ വേ​ണ്ടി പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച റ​യ്യാ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്നു​വെ​ന്നും ആ​ശം​സ​യ​ർ​പ്പി​ച്ച് ശൈ​ഖ് മ​സ്ഊ​ദ് അ​ബ്ദു​ല്ലാ​ഹ് മു​സ്ത​ഫ അ​ബ്ദു​ല​ത്തീ​ഫ് പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ്‌​പെ​ഷ​ൽ സ​ർ​പ്രൈ​സ് ഗി​ഫ്റ്റു​ക​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ൾ സ​മ്മാ​നി​ച്ചു.

അ​ൽ​മ​ന്നാ​ഇ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, എം.​എം. രി​സാ​ലു​ദ്ദീ​ൻ, റ​യ്യാ​ൻ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ വി.​പി. അ​ബ്ദു റ​സാ​ഖ്, ഹം​സ കൊ​യി​ലാ​ണ്ടി, ഹം​സ അ​മേ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ വി​ജ​യി​ക​ളാ​യ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ര​ക്ഷി​താ​ക്ക​ളും നേ​താ​ക്ക​ളും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു ല​ത്തീ​ഫ് ചാ​ലി​യം പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​സീം അ​ൽ ഹി​ക​മി സ്വാ​ഗ​ത​വും സ​ജ്ജാ​ദ് ബി​ൻ അ​ബ്ദു റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Quran study should be encouraged - Sheikh Nabeel
Next Story