Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഫയിൽ ഖുർആൻ പഠനക്ലാസ്
text_fieldsbookmark_border
മനാമ: ശൈഖ ഹിസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന സ്ത്രീ പുരുഷന്മാർക്കായി ഖുർആൻ പഠനക്ലാസ് ആരംഭിക്കുന്നു. ചൊവ്വാഴ്ച ആരംഭിച്ച ക്ലാസ് എല്ലാ ആഴ്ചയും രാത്രി ഏഴരക്ക് വെസ്റ്റ് റഫ അൽ നൂർ എക്പ്രസിന് സമീപമുള്ള ശൈഖ ഹിസ്സ സെൻറർ ഓഡിറ്റോറിയത്തിൽ നടക്കും.
ഖുർആൻ തജ്വീദോടുകൂടി പാരായണം ചെയ്യാനും അർഥവും വിശദീകരണവും പഠിപ്പിക്കുന്ന രീതിയിലാണ് ക്ലാസുകളെന്ന് സംഘാടകർ അറിയിച്ചു. സൈഫുല്ല ഖാസിം, നിയാസ് സ്വലാഹി, മൂസാ സുല്ലമി എന്നിവരാണ് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39680909, 33331066, 33180905 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Next Story
