തർതീൽ - ബഹ്റൈൻ ഗ്രാൻഡ് ഫിനാലെ: മുഹറഖ് സോൺ ജേതാക്കൾ
text_fieldsമനാമ : രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ പാരായണ മത്സരങ്ങളുടെ നാഷനൽ ഗ്രാൻഡ് ഫിനാലെയിൽ മുഹറഖ് സോൺ ജേതാക്കളായി. റിഫ, മനാമ സോണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സഹല അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ നടന്ന മത്സരത്തിൽ ബഹ് റൈനിലെ മൂന്ന് സോണുകളിൽനിന്ന് ജൂനിയർ, ഹയർസെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മാറ്റുരച്ചത്. ഖുർആൻ പാരായണത്തിന് പുറമേ ഹിഫ്ള് , മുബാഹസ, ഖുർആൻ ക്വിസ്, ഖുർആൻ സെമിനാർ, രിഹാബുൽ ഖുർആൻ എന്നിവയും നടന്നു. 22 പോയൻറുകൾ നേടി മുഹറഖ് സോണിലെ ശാമിൽ സൂഫി കലാപ്രതിഭയായി. മൻസൂർ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സെക്രട്ടറി ഫൈസൽ ബുഖാരി മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

