അവധിക്കാല ഖുര്‍ആന്‍ പ്രോഗ്രാം:  3,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും 

08:45 AM
05/07/2018
മനാമ: അവധിക്കാല ഖുര്‍ആന്‍ പ്രോഗ്രാമിന് വിവിധ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളില്‍ 3,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് നീതിന്യായ-^ഇസ്​ലാമിക കാര്യ-^ഒൗഖാഫ് മന്ത്രാലയത്തിലെ ഇസ്​ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍ മുഫ്താഹ് വ്യക്തമാക്കി. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ മന്ത്രാലയത്തിന് കീഴില്‍ 96 ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളിലും ഏഴ് ന്യൂ ജനറേഷന്‍ കെയറിങ് സ​െൻററുകളുമുണ്ട്. ഇതിന് കീഴിലെല്ലാം സമ്മര്‍ വെക്കേഷന്‍ പ്രത്യേക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ മൂല്യ ബോധവും ഖുര്‍ആനികാശയങ്ങളും കരുപ്പിടിപ്പിക്കുന്നതിന് ഈ പരിപാടി വഴി സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഴിവു സമയം നല്ലകാര്യങ്ങൾ പഠിക്കുന്നതിനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ പലരും മുന്നോട്ടു വരുന്നതും ശുഭസൂചകമാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ സമ്മര്‍ പ്രോഗ്രാമുകള്‍ വിജയകരമായതിനത്തെുടര്‍ന്നാണ് ഇപ്രാവശ്യവും വിപുല പരിപാടികളുമായി മുന്നോട്ട് പോകാന്‍ പ്രചോദനമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖുര്‍ആന്‍ പഠനം, പാരായണ നിയമങ്ങള്‍, ഇസ്​ലാമിക വിജ്ഞാനീയങ്ങള്‍, ഖുര്‍ആന്‍ പാരായണ മല്‍സരങ്ങള്‍, വിനോദ പരിപാടികള്‍, പിക്നിക് തുടങ്ങിയവ വിവിധ സെന്‍ററുകള്‍ നടത്തുന്നുണ്ടെന്നും ഇത് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Loading...
COMMENTS