നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ ഖുർആൻ മനഃപാഠമാക്കൽ മത്സരം പ്രൗഢമായി
text_fieldsനൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ വാർഷിക ഖുർആൻ മനഃപാഠമാക്കൽ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ വിശിഷ്ടാതിഥികളോടൊപ്പം
മനാമ: ബഹ്‌റൈനിലെ നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ വാർഷിക ഖുർആൻ മനഃപാഠമാക്കൽ മത്സരം സംഘടിപ്പിച്ചു. ചടങ്ങിൽ വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാന വിതരണവും നടത്തി. ബഹ്‌റൈൻ മിഷൻ ഹെഡും, ഹജ്ജ്-ഉംറ സുപ്രീം കമ്മിറ്റി അംഗവും കോർട്ട് ഓഫ് കസേഷൻ അണ്ടർ സെക്രട്ടറിയുമായ ശൈഖ് അദ്‌നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ, ദിയാർ അൽ മുഹറഖ് ഡബ്ല്യു.എൽ.എൽ ചെയർമാൻ അബ്ദുൽ ഹക്കീം യാക്കൂബ് അൽഖയ്യാത്ത്, സി.ഇ.ഒ. എൻജിനീയർ അഹമ്മദ് അലി അൽഅമ്മാദി, മുഹറഖ് ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡിപ്പാർട്ട്‌മെന്റെ് ഡയറക്ടർ ഫവാസ് അൽ അബ്ദുല്ല എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചെയർമാൻ അലി ഹസൻ, ഡയറക്ടർ സമീറ അലി ഹസൻ, ബോർഡ് അംഗങ്ങൾ, വിശിഷ്ട ക്ഷണിതാക്കൾ, വിദ്യാർഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. പരിപാടിയുടെ ഭാഗമായി പ്രൈമറി, ജൂനിയർ സെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ച ഗാന പ്രകടനങ്ങൾ മനോഹരമായി.
വിശുദ്ധ ഖുർആൻ മനഃപാഠമാക്കലിൽ വിദ്യാർഥികൾ കാണിച്ച സമർപ്പണത്തെയും മികവിനെയും മുഖ്യാതിഥി തന്‍റെ പ്രസംഗത്തിലൂടെ അഭിനന്ദിച്ചു. പഠനത്തോടുള്ള കുട്ടികളുടെ കഠിനാധ്വാനവും പ്രതിബദ്ധതയും ഈ വാർഷിക പരിപാടിയിലൂടെ പ്രത്യേകം അംഗീകരിക്കപ്പെട്ടു. ചടങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാർഥികളുടെ ഈ നേട്ടം അവരുടെ കഠിനാധ്വാനത്തിശന്റയും അർപ്പണബോധത്തിനെറയും അംഗീകാരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

