ഖുർആൻ പ്രഭാഷണം; പേരോട് അബ്ദുറഹ്മാൻ സഖാഫി ഇന്ന് എത്തും
text_fieldsമനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന എട്ടാമത് ദ്വിദിന ഖുർആൻ പ്രഭാഷണത്തിനായി പ്രഭാഷകനും സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുൽ ഹുദ പ്രിൻസിപ്പലുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി ഇന്ന് ബഹ്റൈനിൽ എത്തും.
ഇന്നും നാളെയുമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം പരിപാടിയിൽ അദ്ദേഹം പ്രഭാഷണം നടത്തും. ‘വിശുദ്ധ റമദാൻ: ദാർശനികതയുടെ വെളിച്ചം’ പ്രമേയത്തിൽ ഐ.സി.എഫ് നടത്തുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.
പരിപാടി 9.30ന് ആരംഭിക്കും. പരിപാടി ശ്രവിക്കാൻ സ്ത്രീകൾക്കും സൗകര്യമുണ്ടായിരിക്കും. വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. വാഹനസൗകര്യങ്ങൾക്ക് 33157524, 3961 7646, 3885 9029 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.