Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജീവിത വിജയത്തിന് ഖുർആൻ’ കാമ്പയിൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
‘ജീവിത വിജയത്തിന് ഖുർആൻ’ കാമ്പയിൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു
cancel

മനാമ: ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ "ഖുർആൻ വെളിച്ചം" എന്ന വിഷയത്തിൽ സിദ്ദീഖ് എം.പി വിഷയാവതരണം നടത്തി.

വിശുദ്ധ ഖുർആൻ കേവലം പാരായണം ചെയ്യാൻ മാത്രമല്ല, അതിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താനുള്ളതാ ണെന്ന് അദ്ദേഹം ഉണർത്തി. സൃഷ്ടിപ്പിലെയും വിധിവിലക്കുകളിലെയും സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന ഖുർആൻ, അന്ധകാരത്തിൽ കഴിയുന്ന മനുഷ്യരാശിക്ക് വഴികാട്ടുന്ന പ്രകാശഗോപുരമാണ്. ദൈവിക കൽപനകൾ അനുസരിച്ച് ഖുർആനിക അധ്യാപനങ്ങൾ പിന്തുടരുന്നവർക്ക് ഇഹത്തിലും പരത്തിലും സമാധാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ബഷീർ കാവിൽ അധ്യക്ഷത വഹിച്ചു. നൗഷാദിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ മൂസ കെ. ഹസൻ സ്വാഗതവും സജീർ കുറ്റ്യാടി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Quran for Life Success’ campaign organizes friendship meet
Next Story