ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ദാറുല്‍ ഈമാന്‍ മലയാള വിഭാഗം നടത്തിയ ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. കെ.പി നസീറ, ഹസീബ ഇര്‍ശാദ് ഫാത്തിമ സുനീറ എന്നിവര്‍ യഥാക്രമം ഒന്നുരം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. സൂറത്തുല്‍ അഹ്ഖാഫിനെ അടിസ്ഥാനമാക്കി മനാമ ,റിഫ എന്നീ സെൻററുകളിലായിരുന്നു റമദാന് ആദ്യവാരത്തില്‍ പരീക്ഷ നടത്തിയത്.
ഖുര്‍ആെൻറ സന്ദേശം സമൂഹത്തില്‍ വ്യാപിപ്പിക്കാനുദ്ദേശിച്ച് നടത്തുന്ന പരിപാടികളുടെ ഭാഗമായിരുന്നു വിജ്ഞാനപ്പരീക്ഷ. എല്ലാ വര്‍ഷവും വിവിധ സൂറത്തുകളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന പരീക്ഷയില്‍ ഇപ്രാവശ്യവും നിരവധിയാളുകള്‍ പങ്കെടുത്തു. ഉന്നത വിജയം നേടിയവര്‍ക്ക് സംഘാടകര്‍ ആശംസകള്‍ നേര്‍ന്നു.
ഒന്നാം സമ്മാനം മലബാര്‍ ഗോള്‍ഡ് നല്കുന്ന ഒരു പവന് സ്വര്‍ണ നാണയവും രണ്ടാം സമ്മാനം സ്കൈ ഗ്രൂപ്പ് നല്കുന്ന അര പവന് സര്‍ണ നാണയവും മൂന്നാം സമ്മാനം ഹൗസ് ഓഫ് ലക്ഷ്വറി നല്കുന്ന കാല്പവന് സ്വര്‍ണ നാണയവും ആയിരിക്കും. 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് ദാറുല്‍ ഈമാന്‍ ഖുര്‍ആന്‍ പഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ എ. എം ഷാനവാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
