ക്വിസ് ഇന്ത്യ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsസംസ്കൃതി ബഹ്റൈൻ നടത്തുന്ന ‘ക്വിസ് ഇന്ത്യ’യുടെ പോസ്റ്റർ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി ബഹ്റൈൻ നടത്തുന്ന 'ക്വിസ് ഇന്ത്യ'യുടെ പോസ്റ്റർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്തു. അടുത്ത വർഷം ജനുവരി 21നാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
സംസ്കൃതി ബഹ്റൈൻ പ്രസിഡൻറ് പ്രവീൺ നായർ, സെക്രട്ടറി റിതിൻ രാജ്, സംസ്കൃതി ശബരീശ്വരം വിഭാഗ് പ്രസിഡൻറ് സിജുകുമാർ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
കൂടുതൽ വിവരങ്ങൾക്ക് +973 3907 3783 എന്ന നമ്പറിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരിയുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

